കോടതിയുടെ വാറന്റില്ലാതെ അറസ്റ്റുചെയ്യുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണം വിവരിച്ച് നോട്ടീസ് നല്‍കണമെന്ന് ആഭ്യന്തര വകുപ്പ്....

കോടതിയുടെ വാറന്റില്ലാതെ അറസ്റ്റുചെയ്യുന്ന വ്യക്തികള്‍ക്ക് ഇതുസംബന്ധിച്ച ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ സര്‍ക്കുലര്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് ലഭിച്ചു.
2023ലെ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ സെക്ഷന്‍ 47ന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. കാരണം വ്യക്തമാക്കാതെയുള്ള പൊലീസ് അറസ്റ്റ് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണ് എന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
ഹൈകോടതിയും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റിനു മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചത്. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവരെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുക പതിവാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ബന്ധപ്പെട്ടവര്‍ക്ക് എന്തു കാര്യത്തിനാണ് അറസ്റ്റ്, ജാമ്യം കിട്ടുന്ന വകുപ്പാണോ ചുമത്തിയത് എന്നതൊന്നും വ്യക്തമാവാറില്ല.
പിന്നീട് കേസ് കോടതിയിലെത്തുമ്പോള്‍, കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പൊലീസിനെ ചോദ്യമുനയിലാക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളടക്കം ഒഴിവാക്കുകകൂടി ലക്ഷ്യമിട്ടാണ് നോട്ടീസ് നല്‍കി മാത്രമേ അറസ്റ്റ് പാടുള്ളൂയെന്ന് നിര്‍ദേശിച്ചത്.
.
https://www.facebook.com/Malayalivartha