എസ്ബിടി മാനേജരെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി

കോരുത്തോട് എസ്ബിടി ശാഖാ മാനേജര്‍ തെലുങ്കാന സ്വദേശി ലക്ഷ്മിനാരായണനെ കാണാനില്ലെന്ന് അസിസ്റ്റന്റ് മാനേജര്‍ സുബ്രഹ്മണ്യ അയ്യരാണ് മുണ്ടക്കയം പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച ഉച്ചമുതല്‍ മാനേജരുടെ ഫോണ്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. ഇതേത്തുടര്‍ന്ന് രാത്രിയോടെ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോള്‍ മാനേജരുടെ മേശപ്പുറത്ത് മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗ് കണ്ടെത്തി. ഇതു സംശയത്തിനിടയാക്കി. തെലുങ്കാനയിലെ വീട്ടില്‍ വിവരമറിയിച്ചപ്പോള്‍ ലക്ഷ്മിനാരായണന്‍ വീട്ടിലെത്തിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെലുങ്കാനയില്‍നിന്നുള്ള ബന്ധുക്കള്‍ കേരളത്തിലേക്കു തിരിച്ചു.
കോരുത്തോട് ബാങ്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന മാനേജരും കുടുംബവും കഴിഞ്ഞ 24-ന് മകളുടെ ചികിത്സാ ആവശ്യത്തിനായി ബംഗളൂരുവിലേക്കു പോയെങ്കിലും തിരികെ മാനേജര്‍ തനിച്ചാണ് എത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തുള്ള വില്ലേജ് ഓഫീസിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് മാനേജര്‍ ബാങ്കില്‍ നിന്നിറങ്ങിയത്. പിന്നീട് മാനേജരെ കാണാതാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















