സംസ്ഥാനത്തെ സബ് റജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍

സംസ്ഥാനത്തെ ഭൂരിഭാഗം സബ് റജിസ്ട്രാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം കഴിഞ്ഞ ഒരാഴ്ചയായി പൂര്‍ണമായി സ്തംഭിച്ചു. ആസൂത്രണമില്ലാതെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതാണ് കാരണം. ഇതുമൂലം ദിവസംതോറും സര്‍ക്കാരിന്റെ വരുമാനത്തില്‍ കോടികളുടെ കുറവാണ് ഉണ്ടാകുന്നത്.
സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ കഴിഞ്ഞ ഒരാഴ്ചയായി ഉദ്യോഗസ്ഥരുമായി യുദ്ധത്തിലാണ്. ആകെയുളള 313 സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ ഇരുനൂറ് എണ്ണവും പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതായി പ്രഖ്യാപിച്ചെങ്കിലും പുതിയ കേന്ദ്രീകൃത സര്‍വര്‍ പോലുമായില്ല. പലയിടത്തും റജിസ്‌ട്രേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കേണ്ട സബ് റജിസ്ട്രാര്‍ക്ക് പോലും കംപ്യൂട്ടറില്ല. ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും ജോലികള്‍ നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിയില്ല. ഇതോടെ ഓഫീസുകളിലെ മുഴുവന്‍ ജോലിയും തടസപ്പെടുകയാണ്.
പ്രതിസന്ധി കണക്കിലെടുത്ത് മുഴുവന്‍ ജീവനക്കാരോടും രാവിലെ ഏഴു മണി മുതല്‍ ജോലിക്ക് ഹാജരാകണമെന്ന ഉത്തരവിറക്കിയിട്ടുണ്ട്. ദിവസവും അന്‍പത് മുതല്‍ നൂറു വരെ ഭൂമി റജിസ്‌ട്രേഷന്‍ നടക്കുന്ന ഓഫീസുകളില്‍ അഞ്ചെണ്ണം പോലും നടക്കുന്നില്ല. ഓഫീസില്‍ രാവിലെ മുതല്‍ രാത്രി വരെ കാത്തിരിക്കുന്നവര്‍ ബഹളമുണ്ടാക്കുന്നതും പതിവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















