കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പ പൂര്‍ണമായും എഴുതിതള്ളാന്‍ തീരുമാനം

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പ പൂര്‍ണമായും എഴുതിതള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
നേരത്തെ ഇവരുടെ വായ്പകള്‍ പൂര്‍ണമായിട്ടും എഴുതിതള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദുരിതബാധിതരുടെ വായ്പയുടെ മുതല്‍ സംഖ്യ സര്‍ക്കാര്‍ നല്‍കാനും പലിശയും പിഴപലിശയും ബാങ്കുകള്‍ എഴുതി തള്ളാനുമായിരുന്നു തീരുമാനം. വാണിജ്യ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ എതിര്‍ത്തിരുന്നു. സഹകരണ വകുപ്പിന്റെ ഉത്തരവില്ലാതെ പലിശ എഴുതി തള്ളാനാവില്ലെന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം. ഇത് മറികടക്കാന്‍ പ്രത്യേക ഉത്തരവിറക്കാന്‍ സഹകരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















