കേരളത്തിലേക്കില്ലെന്ന് മുതിര്‍ന്ന ഐപിഎസുകാര്‍, രാഷ്ടീയക്കാര്‍ക്ക് കളിപന്താടാന്‍ തങ്ങളെ കിട്ടില്ലെന്ന് പ്രഖ്യാപനം

തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കേഡറിലുള്ള നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇനി കേരളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. നാലു പേരും ഇപ്പോള്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. കേരള സര്‍ക്കാരിന്റെ എച്ചില്‍ പണിക്ക് തങ്ങളില്ലെന്നാണ് ഇവരുടെ നിലപാട്.
തരുണ്‍കുമാര്‍, രവത ചന്ദ്രശേഖര്‍, ഹരിനാഥ്മിശ്ര, സന്തോഷ് വര്‍മ്മ എന്നിവരാണ് ഇനി കേരളത്തിലേക്കില്ലെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. നാലുപേര്‍ക്കും കേരളത്തില്‍ വരാന്‍ താത്പര്യമുണ്ടെങ്കിലും ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ഇവര്‍ പറയുന്നു.,
89 തസ്തികകളാണ് പോലീസിലുള്ളത് എന്നാണ് കേഡര്‍ തസ്തിക രണ്ടെണ്ണം മാത്രമാണ് അതേസമയം 69 തസ്തികകളുള്ള വനംവകുപ്പില്‍ മൂന്ന് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേയര്‍മാരുണ്ട്. ഐഎഎസിലാകട്ടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെ എണ്ണം എട്ടില്‍ നിന്നും 12 ആക്കി. ഇപ്പോള്‍ സംസ്ഥാന പോലീസിലുള്ള അഞ്ച് എഡിജിപിമാരെ ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഡിജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ല . വേണ്ടവിധം ആവശ്യപ്പെട്ടാല്‍ ഇത് അനുവദിക്കുന്നതാണെന്നാണ് ഐപിഎസ് അസോസിയേഷന്റെ പക്ഷം.
എഡിജിപി ശങ്കര്‍റെഡ്ഡിലെ ഡിജിപി തസ്തികയിലേക്ക് ഉയര്‍ത്തുമെന്നത് ഉറപ്പായതോടെ അദ്ദേഹം വിജിലന്‍സ് ഡയറാക്ടറായി തുടരും. ഇതിനിടെ ഡിജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാത്തതു കാരണം അടുത്തിടെ ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കിയ ലോകനാഥ് ബന്‌റക്കും ഋഷിരാജ്‌സിംഗിനും ശമ്പളം കിട്ടാത്ത സാഹചര്യം നിലവിലുണ്ട്. ഇനി അഞ്ചുപേര്‍ക്ക് കൂടി പ്രൊമോഷന്‍ നല്‍കിയാലും കേന്ദ്ര സര്‍ക്കാര്‍ തസ്തിക അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ അവര്‍ക്ക് ശമ്പളം ലഭിക്കുകയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















