വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം വഴി ജൂബിലി ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിന് സമീപത്തെ കംഫര്‍ട്ട് ട്രാവല്‍സിന് എതിര്‍വശത്തെ കടവരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്.കൊലപാതകമാണെന്ന് സംശയിക്കുന്നു. കാല് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
കൊല്ലം സ്വദേശി അഹമ്മദ് ഷെറീഫ് (68)ന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം കണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. ഭാര്യയും മക്കളുമായി വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു ഇദ്ദേഹം. കംഫര്‍ട്ട് ട്രാവല്‍സ്, ഏഷ്യന്‍ ട്രാവല്‍സ് എന്നിവിടങ്ങളിലെ സഹായിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇദ്ദേഹം താമസിച്ചിരുന്നത് ട്രാവല്‍സിന് സമീപത്തെ ഒരു കെട്ടിടത്തിലാണ് സുഹൃത്തുക്കളോടൊപ്പം. ഇന്ന് പുലര്‍ച്ചെ 1.30ന് ഇദ്ദേഹത്തെ കണ്ടുവെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. ആരോ പണം നല്‍കാനുണ്ടെന്നും ഇതു വാങ്ങി വരാമെന്ന് പറഞ്ഞതായും സമീപവാസികള്‍ പോലീസില്‍ മൊഴി നല്‍കി. ചെരിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നുംകണ്ടെത്തിയിട്ടുണ്ട്. അടുപ്പക്കാര്‍ പോലീസിനോട് പറഞ്ഞത് ചെരിപ്പ് ഇദ്ദേഹത്തിന്റെതല്ലെന്നാണ് . മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്നാണ് പ്രതികരണം. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.സുരേഷ്‌കുമാര്‍, എസ്‌ഐമാരായ ശിവകുമാര്‍, അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















