ബാര്‍കോഴ കേസ് അന്വേഷിക്കുന്നത് ആര്‍ നിശാന്തിനി, ബാബുവിനെ കുടുക്കാനുള്ള നീക്കമെന്ന് എ ഗ്രൂപ്പ്

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ പങ്ക് അന്വേഷിക്കുന്നത് നിശാന്തിനി ഐപിഎസ്. കേസിന്റെ അന്വേഷണ ചുമതല നിശാന്തിനിയെ ഏല്‍പ്പിച്ചതിലൂടെ ബാബുവിനെ കുരുക്കാനുള്ള ഐഗ്രൂപ്പിന്റെ തന്ത്രമാണെവന്ന് എ ഗ്രൂപ്പ് ആരോപിച്ചു. ജനരക്ഷാ മാര്‍ച്ചിലുള്ള കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഇതുസംബന്ധിച്ചുള്ള പരാതി എത്തിയിട്ടുണ്ട്. നേരത്തെ സോണിയാഗാന്ധിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ സത്യസന്ധയെന്ന് പേരുള്ളതും ആരുടെ സമ്മര്‍ദ്ദങ്ങള്‍്കകും വഴങ്ങാത്ത ഉദ്യോഗസ്ഥയായ ആര്‍ നിശാന്തിനിയെ കേസ് ഏല്‍പ്പിച്ചതോട് കൂടി ബാബുവിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കമാണ് ഐ ഗ്രൂപ്പ് നടത്തുന്നതെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. ബാബുവിനുനേരെയുള്ള അന്വേഷണത്തിലൂടെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിനാണ് ഇടയാക്കിയിരിക്കുന്നത്.
നേരത്തെ തൃശൂര്‍ പോലീസ് കമ്മീഷണറായിരുന്ന നിശാന്തിനി ഇപ്പോള്‍ എറണാകുളം റേഞ്ച് വിജിലന്‍സ് ഓഫീസറാണ്. നിശാന്തിനി പരാതിക്കാരില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ തെളിവെടുക്കും.അന്വേഷണസംഘം ജനുവരി 23ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടത്. കെ. ബാബുവിനെ ഒന്നാം പ്രതിയും ബിജുരമേശിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടത്. 50 ലക്ഷം രൂപ ബാബുവിന് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് ഇരുവര്‍ക്കുമെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ ഉന്നത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് നിശാന്തിനിയെ തൃശൂര്‍ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ചന്ദ്രബോസ് കൊസക്കേസ് പ്രതി നിസാമിനെതിരെ അന്വേഷണം നടത്തി കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കുറ്റ പത്രം സമര്‍പ്പിച്ചിരുന്നു. നിസാമിനെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു. മാത്രമല്ല ഏറണാകുളം അസിസ്റ്റന്റ് കമ്മീഷണറായിരിക്കെയാണ് കൊക്കെയിന്‍കേസിലെ പ്രതികളെ നിശാന്തിനി കുടുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















