ഉമ്മന്‍ ചാണ്ടി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി

ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടുള്ള വസതിയില്‍ കൂടിക്കാഴ്ച. വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫുമായി അടുക്കുന്നുവെന്ന് വാര്‍ത്തകള്‍ക്കിടെയാണ് കൂടിക്കാഴ്ച എന്നതിനാല്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയ പ്രധാന്യമില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് എന്തുവേണമെങ്കിലും പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന്റെ തോല്വി മുതല്‍ യു.ഡി.എഫ് നേതൃത്വവുമായി നല്ല ബന്ധത്തിലല്ല ജെ.ഡി.യു. മുന്നണിയില്‍ അവഗണന നേരിടുന്നുണ്ടെന്നും പാര്‍ട്ടി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നില്ലെന്ന പരാതിയും നേതൃത്വത്തിനുണ്ട്. അതിനിടെ, വീരേന്ദ്രകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ പിണക്കങ്ങള്‍ മറന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന് എത്തിയതും മുന്നണി മാറ്റത്തിനുള്ള സൂചനയാണെന്നും അഭ്യൂഹമുയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















