അമിതമായി ഉറക്കഗുളിക കഴിച്ച അഞ്ചു വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

അമിതമായി ഉറക്ക ഗുളിക കഴിച്ച അഞ്ചു വിദ്യാര്‍ത്ഥിനികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ പ്രായപൂര്‍ത്തിയാവാത്ത അഞ്ചുപെണ്‍കുട്ടികളെയാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
പതിനഞ്ചു മുതല്‍ പതിനേഴ്‌വയസുവരെ പ്രായമുള്ളവരാണ് ഉറക്കഗുളിക അമിതമായി കഴിച്ച് ആശുപത്രിയിലായത്. സ്‌കൂളില്‍ നിന്നും വരുമ്പോള്‍ ഇവര്‍ ഗുളിക കഴിച്ചിരുന്നതായിട്ടാണ് അറിയുന്നത്.മേ ട്രണ്‍ വഴക്കു പറഞ്ഞതാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.
ഒരാഴ്ചമുമ്പ് രണ്ടുവിദ്യാര്‍ത്ഥിനികളെ മഹിളാമന്ദിരത്തില്‍ നിന്നും കാണാതായിരുന്നു.ഇതേതുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി. ഇവരെയും ഇവരുടെ കൂട്ടുകാരെയും മേട്രണ്‍ വഴക്കു പറഞ്ഞ ത് ഇഷ്ടപ്പെടാതിരുന്ന വിദ്യാര്‍ത്ഥിനികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്‌കൂളില്‍ നിന്നും മയങ്ങി വന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണം പോലും കഴിക്കാതെ കിടന്നതോടെയാണ് അധികൃതര്‍ വിശദവിവരം തിരക്കിയത്.
ഇതേതുടര്‍ന്ന് ഒരുകുട്ടി ഉറക്കഗുളിക കഴിച്ച വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ കോ ട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചത്. അപകടനിലതരണം ചെയ്ത കുട്ടികളെ ഒന്നാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















