കിളിമാനൂര്‍ ആത്മഹത്യ: മനംനൊന്ത് ജീവനൊടുക്കിയ ജാസ്മിന്റെ ഭര്‍ത്താവ് റഹീം ഇന്ന് നാട്ടിലെത്തി

സാമ്പത്തിക പ്രതിസന്ധിയിലും ബന്ധുക്കളുടെ ചതിയിലും മനംനൊന്ത് ജീവനൊടുക്കിയ കിളിമാനൂര്‍ സ്വദേശിനി ജാസ്മിന്റെ ഭര്‍ത്താവ് റഹിം ഇന്ന് നാട്ടിലെത്തും. ഖത്തറില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സില്‍ രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന റഹിമിനെ സ്വീകരിക്കാന്‍ ബന്ധുക്കളെത്തി. ഗള്‍ഫില്‍ തൊഴില്‍ പ്രശ്‌നത്തെതുടര്‍ന്ന് ജാസ്മിനും മകള്‍ഫാത്തിമയും ഭാര്യാസഹോദരി സജ്‌നയുടെയും മരണത്തിന് നാട്ടിലെത്താന്‍ കഴിയാതെ പോയ റഹിം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് ഖത്തറിലെ ഒരുസംഘടനയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്.
ന്നത്. ഗള്‍ഫില്‍ ബിസിനസ് നടത്തി വന്ന റഹിമിന് അപകടത്തെ തുടര്‍ന്ന് ബിസിനസിലുണ്ടായ ബാദ്ധ്യതകളാണ് ഇവരുടെ കുടുംബത്തെ കടക്കെണിയില്‍ കുടുക്കിയത്. സാമ്പത്തിക ബാദ്ധ്യതകള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ അടുത്തു കൂടിയ സ്വകാര്യ ബസുടമ നാസറും ജാസ്മിന്റെ മാതൃസഹോദരിമാരും ചേര്‍ന്നൊഴുക്കിയ ചതിക്കുഴിയാണ് നവംബര്‍29ന് ജാസ്മിനും ഫാത്തി മയും ആക്കുളം കായലില്‍ ചാടി ജീവനൊടുക്കാന്‍ ഇടയാക്കിയത്.
ഒപ്പം ചാടിയ മാതാവ് ഷോബിതയെയും രണ്ട് കുട്ടികളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അടുത്ത ദിവസം പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് സജ്‌ന ജീവനൊടുക്കിയത്.സംഭവത്തില്‍ അറസ്റ്റിലായ നാസര്‍ ജാമ്യം നേടിയെങ്കിലും മാതൃസഹോദരിമാര്‍ ഇപ്പോഴും റിമാന്റിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















