തന്റെ മക്കളെ ദോഹയിലേക്ക് കൊണ്ടുപോകണം, ചതിച്ചവര്‍ക്കെതിരെ കൂടുതല്‍ തെളിവ് നല്‍കാന്‍ റഹിം നാട്ടിലെത്തി

ഭാര്യയും കുഞ്ഞുമകളും ആക്കുളം കായലില്‍ ചാടി ആത്മഹത്യചെയ്യാനുണ്ടായ കാര്യങ്ങളെ കുറിച്ച് പൊലീസിന് കൂടുതല്‍ തെളിവ് നല്‍കുവാന്‍ ദോഹയില്‍ നിന്നും റഹിം നാട്ടിലെത്തി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൂട്ട ആത്മഹത്യയില്‍ റഹിമിന് ഭാര്യയെയും ഒരുമകളെയും നഷ്ടപ്പെട്ടിരുന്നു. ബാക്കിയുള്ള മക്കളെ ദോഹയില്‍ കൊണ്ടുപോയി സംരക്ഷിക്കാനാണ് റഹിമിന്റെ തീരുമാനം. ഖത്തര്‍ സര്‍ക്കാര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് റഹിം നാട്ടിലെത്തിയത്.സാമ്പത്തിക ബാദ്യതകള തുടര്‍ന്ന് റഹിമിന് ഖത്തര്‍ സര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും ദോഹയിലെ മലയാളി സുഹൃത്തുക്കളുമാണ് റഹിമിനെ നാട്ടിലെത്താന്‍ സഹായിച്ചത്.കഴിഞ്ഞ ദിവസം നാട്ടിലെത്തിയ റഹിം പോലീസിന് നിര്‍ണായകമായി ചില തെളിവുകള്‍ കൈമാറുമെന്ന് പറഞ്ഞു.
ദോഹയില്‍വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് റഹിമിന് തന്റെ ബിസിനസുകളില്‍ ശ്രദ്ധ കേന്ത്രീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് കമ്പനി തകരുകയും റഹിമിന് ലക്ഷങ്ങളു
െകടങ്ങള്‍ ഉണ്ടാവുകയും ചെയ്തത്. നാട്ടിലെ വസ്തുക്കള്‍ വില്പന നടത്തി ബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ നടത്തിയ വിശ്വാസ വഞ്ചനയാണ് ഭാര്യയുടെയും മകളുടെയും ആത്മഹത്യയില്‍ കലാശിച്ചതെന്ന് റഹിം പറഞ്ഞു. കിളിമാനൂര്‍ പുതിയകാവ് ഹൈസ്‌കൂളിനു സമീപം ജാസ്മിന്‍ മന്‍സിലില്‍ റഹിമിന്റെ ഭാര്യ ജാസ്മിന്‍ (30), മകള്‍ ഫാത്തിമ (നാലര) എന്നിവര്‍ ഡിസംബര്‍ ആദ്യമാണ് ആക്കുളം കായലില്‍ ചാടി മരിച്ചത്. മരണവിവരമറിഞ്ഞു ജാസ്മിന്റെ അനിയത്തി സജ്‌ന (26) പിറ്റേന്നു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. ദോഹയിലെ കടങ്ങള്‍ വീട്ടാന്‍ വേണ്ടി വസ്തുവിറ്റു പണം സംഘടിപ്പിക്കാനാണു ജാസ്മിനും മക്കളും ദോഹയില്‍ നിന്ന് ഏഴുമാസം മുന്‍പു നാട്ടിലെത്തിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നതാണ് ആവശ്യമെന്നും റഹിം പറഞ്ഞു.നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമുള്ള രണ്ടു മക്കളെ ദോഹയിലേക്കു കൊണ്ടുവരണമെന്നും ബിസിനസ് പുനരാരംഭിക്കണമെന്നുമുള്ള ആഗ്രഹവും റഹിം പങ്കുവച്ചു.
കേസില്‍ ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള ബന്ധു നാസര്‍, ജാസ്മിന്റെ മാതൃസഹോദരിമാരായ മുംതാസ്, മെഹര്‍ബാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസറും മറ്റ് പ്രതികളും ജാമ്യത്തിലിറങ്ങി. ജാസ്മിനുമായുള്ള ആശയ വിനിമയത്തിന്റെ വിശദാംശങ്ങളും റഹിം പൊലീസിന് കൈമാറും. ഇതോടെ ആത്മഹത്യാ പ്രേരണക്കേസില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസിന് കഴിയും.
ജാസ്മിന്റേയും മകളുടേയും സഹോദരിയുടേയും ആത്മഹത്യയില്‍ ദുരൂഹത ഏറെയുണ്ടെന്നാണ് ലോക്കല്‍ പൊലീസിന്റെ നിഗമനം. പ്രതികളായ മൂന്ന് പേര്‍ പിടിയിലായെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ തെളിവുകള്‍ കണ്ടെത്താന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടത്. കേസില്‍ അറസ്റ്റിലായ നാസറും ജാസ്മിന്റെ മാതൃസഹോദരി മുംതാസുമാണ് പ്രധാന പ്രതികളെന്നാണ് സൂചന. ഇവരുടെ ബ്ലാക് മെയിലിംഗും ആത്മഹത്യയ്ക്ക ്കാരണമായെന്നാണ് നിഗമനം. കേസില്‍ ആദ്യം അറസ്റ്റിലായ മുംതാസിന്റെ കാമുകനും എന്‍.എം.എസ് സ്വകാര്യ ബസ് ഉടമയുമായ തോട്ടയ്ക്കാട് ഈരാണിക്കോണം ലീലാമന്‍സില്‍ നാസറും (45) മുംതാസും ചേര്‍ന്നാണ് ജാസ്മിനെ കുടുക്കിയത്. കടക്കെണിയില്‍പ്പെട്ട് വലഞ്ഞ ജാസ്മിനെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ നാസര്‍ സുഹൃത്തായ അഭിഭാഷകനെയും ഭാര്യയെയും കൂട്ടുപിടിച്ച് വസ്തുവില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















