നിരഞ്ജന്‍ നിനക്കായ് എന്റെ ഹൃദയം തുടിക്കുന്നു, അനുസ്മരിച്ച് മോഹന്‍ലാല്‍

പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് നിരഞ്ജനെ ഓര്‍മിച്ച് മോഹന്‍ലാല്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. ഭീകരാക്രമണത്തില്‍ രാജ്യത്ത് മരണപെട്ടയാളുകളുടെ കുടുംബങ്ങളെ അശ്വസിപ്പിക്കാനായി വാക്കുകളില്ല. എന്റെ ഹൃദയം പത്താന്‍കോട്ട് വിരമൃത്യു അടഞ്ഞ പോരാളികളുടെ കുടുംബത്തിനായി തുടിക്കുകയാണ്. ലഫ് കേണല്‍ നിരഞ്ജന്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ്. ഞങ്ങള്‍ എല്ലാവരും നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുകയാണ്.ദൈവം നിരഞ്ജന്റെ ആത്മാവിന് ശാന്തി നല്‍കട്ടെ. നിരഞ്ജന്റെ കുടുംബത്തിന് നന്‍മകളുണ്ടാവട്ടേയെന്ന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കിലൂടെ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















