Widgets Magazine
23
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച്, മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി..സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഒരാഴ്ചത്തെ മഴ ഒറ്റദിവസം; ഏതുനിമിഷവും പ്രളയം: ന്യൂനമർദം കാലവർഷത്തെ ബാധിക്കില്ല..രണ്ട് ദിവസം കഴിഞ്ഞാൽ ചക്രവാതചുഴിയുടെ ശക്തി കുറഞ്ഞ് ഇല്ലാതാകും...


മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ..ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്...മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഹമാസ് തലവന്റെ പേരാണ് യഹിയ സിൻവർ...ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത്...


പിണറായി വച്ച പണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപണി.... തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി.. തദ്ദേശ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തൂത്തുവാരുന്ന തരത്തിലുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്...


ജീവിത നിലവാര സൂചികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ പിന്നിലാക്കി...വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചതു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി..

പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

12 MAY 2024 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കാഡ് പ്ലേസ്‌മെന്റ് നടന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; അനധികൃത അവധിയിലുള്ളവര്‍ക്ക് തിരികെയെത്താന്‍ അവസരം

അതിതീവ്രമഴ മൂലം നഗരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയര്‍

വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു

ആകെ വിയര്‍ത്തൊലിക്കുകയാണ് കേരളം. ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിച്ചു. ഉഷ്ണതരംഗ മുന്നറിയിപ്പിനിടയിലും ആശ്വാസമായത് തുടര്‍ച്ചയായി ലഭിക്കുന്ന മഴയാണ്. വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി വയനാട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി തുടങ്ങി 3 ജില്ലകളിലും നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ (പുലര്‍ച്ചെ 4 മണിക്ക് പ്രഖ്യാപിച്ചത്) ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 12 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം മെയ് 13, 14 തീയ്യതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിപ്പിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി വയനാട് എന്നിവിടങ്ങളിലും 13ാം തീയതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14 ന് പത്തനംതിട്ടയിലും 15 ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സംസ്ഥനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേ സമയം കേരള - കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. ഇടിമിന്നല്‍ അപകടകാരിയാണ്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുകയെന്നാണ് നിര്‍ദ്ദേശം.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കാഡ് പ്ലേസ്‌മെന്റ് നടന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു  (15 minutes ago)

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും  (23 minutes ago)

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; അനധികൃത അവധിയിലുള്ളവര്‍ക്ക് തിരികെയെത്താന്‍ അവസരം  (43 minutes ago)

അതിതീവ്രമഴ മൂലം നഗരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയര്‍  (52 minutes ago)

വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു  (1 hour ago)

സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം...  (2 hours ago)

കോൺഗ്രസിലെ ദീപ ജോസ് ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റ് ; തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിലെ ധാരണയെ തുടർന്ന്  (2 hours ago)

സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീല്‍ പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്  (2 hours ago)

സിപിഎം പ്രവർത്തകർക്കെതിരെ പരാതി  (2 hours ago)

മുണ്ടക്കയത്ത് ക്ഷേത്രം മേൽശാന്തിയുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തു  (2 hours ago)

മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി തിരിച്ചുവിളിച്ചു ; അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കി; ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ  (2 hours ago)

ന്യൂനമർദം കാലവർഷത്തെ ബാധിക്കില്ല  (2 hours ago)

കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അഭിഭാഷകയ്ക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റ ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്  (3 hours ago)

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടതോടെ കടന്ന മഴക്ക് സാധ്യത.... ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'റിമാൽ' ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു...  (3 hours ago)

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതോടെ ഭയന്നുവിറച്ച് അറബ് രാഷ്ട്രങ്ങള്‍;അടുത്ത കുറി വീഴാന്‍ പോകുന്നത് ഖത്തറിനാണെന്ന് മുന്നറിയിപ്പ്, ഹമാസിനെ ഒളിഞ്ഞും മറഞ്ഞും സംരക്ഷിക്കുന്നത് ഖത്തര്‍,യഹ്യ സിന്‍വറെ മൊസാദിന്  (3 hours ago)

Malayali Vartha Recommends