Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീല്‍ പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍...

23 MAY 2024 03:54 PM IST
മലയാളി വാര്‍ത്ത

സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീല്‍ പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തദ്ദേശ വാര്‍ഡ് പുനഃസംഘടനാ ഓര്‍ഡിനന്‍സ് മടക്കിയത് സാങ്കേതിക നടപടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ഇല്ലാതെ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


ഗവർണറുടെ തീരുമാനത്തോടെ സർക്കാർവെട്ടിലായി. ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. ഗവർണറുടെ വിയോജിപ്പോടെ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമങ്ങളും സർക്കാർ തുടങ്ങിയിട്ടുണ്ട്.

 

 

 

1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് രണ്ട് ഓർഡിനൻസുകൾ. ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാർഡുകളും അതിർത്തികളും പുനർനിർണയിക്കും. 2021ൽ സെൻസസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ തലത്തിൽ ധാരണ. പൊതുതിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറിൽ പുതിയ തദ്ദേശ ജനപ്രതിനിധികൾ അധികാരമേൽക്കുന്നത് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലാകും.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകൾ ഉള്ളത് ഓർഡിനൻസുകൾ വരുന്നതോടെ 14 മുതൽ 24 വരെ ആകും. ജില്ലാ പഞ്ചായത്തുകളിൽ 16 മുതൽ 32 വരെ ഡിവിഷനുകൾ എന്നത് 17 മുതൽ 33 വരെ ആകും. നഗരസഭകളിൽ 25 മുതൽ 52 വരെ വാർഡുകൾ എന്നത് 26 മുതൽ 53 വരെ ആകും. കോർപറേഷനുകളിൽ 55 മുതൽ 100 വരെ എന്നത് 56 മുതൽ 101 ആയി മാറും.

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളിൽ 3113, ആറു കോർപറേഷനുകളിൽ 414 എന്നിങ്ങനെയാണു വാർഡുകളുടെ എണ്ണം. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു വിജ്ഞാപനം ചെയ്താൽ സെക്രട്ടറി റാങ്കിലുള്ള 4 ഐഎഎസ് ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള ഡീലിമിറ്റേഷൻ കമ്മിഷനെ സർക്കാർ നിയമിക്കും.

നേരത്തെ തദ്ദേശ വാർഡ് പുനർനിർണയ തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശൻ പറഞ്ഞിരുന്നു. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സർക്കാർ തുറന്നുവെക്കുന്നതെങ്കിൽ അതിനെ നിയമപരമായി നേരിടും. പുനർനിർണയത്തിന്റെ പേരിൽ കൃത്രിമം കാട്ടാൻ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ വാർഡ് പുനർനിർണയം യു.ഡി.എഫ് അനുവദിക്കൂവെന്നും സതീശൻ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (54 minutes ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (1 hour ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (1 hour ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (1 hour ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (1 hour ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (2 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (3 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (5 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (5 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (6 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (7 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (7 hours ago)

Malayali Vartha Recommends