Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും

23 MAY 2024 06:13 PM IST
മലയാളി വാര്‍ത്ത

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള റോഡില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തുക. ട്രാഫിക് സിഗ്‌നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം. തൃശൂര്‍ മുതല്‍ അരൂര്‍ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണര്‍, എംവിഡി ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോരിറ്റി അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒപ്പമുണ്ടാകും. നാളെ രാവിലെ പത്ത് മണിക്ക് ചാലക്കുടിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാരും മന്ത്രിയുടെ ഒപ്പമുണ്ടാകും.

അതേസമയം, സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സിഗ്നല്‍ ജംഗ്ഷനായ വൈറ്റിലയില്‍ മേല്പാലം വന്നിട്ടും അഴിയാത്ത ഗതാഗതക്കുരുക്കാണ്. അരൂര്‍- ഇടപ്പള്ളി ബൈപ്പാസിലെ മേല്പാലത്തിലൂടെ സുഗമമായ ഗതാഗതം നടക്കുമ്പോള്‍ താഴെയുള്ള ജംഗ്ഷന്‍ കുത്തഴിഞ്ഞ സ്ഥിതിയിലാണ്. ഏപ്പോഴും അപകടമുണ്ടാകാവുന്ന സ്ഥിതിയാണിവിടെ. കണിയാമ്പുഴ റോഡില്‍നിന്ന് പ്രവേശിക്കുന്ന ഭാഗത്തെ സിഗ്‌നല്‍ ലൈറ്റ് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. വൈറ്റില ഹബ്ബിലേക്കുള്ള ബസുകളുടെ പ്രവേശനമാര്‍ഗം കൂടിയായ ഇവിടെ ബസുകളുടെ അമിതവേഗം അമ്പരപ്പിക്കുന്ന കാഴ്ചയാണ്. ജീവന്‍ പണയംവച്ചാണ് കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത്.

ഇടപ്പള്ളിയില്‍നിന്നുവരുന്ന വാഹനങ്ങള്‍ മേല്പാലംകയറി ഡെക്കാത്തലണിനുമുന്നില്‍വന്ന് യൂടേണെടുത്ത് ഫ്രീലെഫ്റ്റില്‍ എത്തി വേണം എറണാകുളം ഭാഗത്തേക്കുപോകാന്‍. ഇതറിയാതെ വാഹനങ്ങള്‍ വൈറ്റില സിഗ്‌നല്‍ജംഗ്ഷനില്‍ എത്തുമ്പോള്‍ കുരുക്കിലാകും. പിന്നെ ഏകവഴി പവര്‍ഹൗസ് ജംഗ്ഷനിലെത്തി വലത്തേക്കുതിരിഞ്ഞ് ഹൈവേയിലേക്ക് കയറി ഡെക്കാത്തലണിനു മുന്നിലെത്തണം.നേരത്തെ ഇടപ്പള്ളിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കണിയാമ്പുഴ റോഡിലേക്കിറങ്ങി യൂടേണെടുത്ത് സിഗ്‌നല്‍ജംഗ്ഷനിലൂടെ നേരിട്ട് കടവന്ത്രയിലേക്ക് പോകാമായിരുന്നു.

ആലപ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് വൈറ്റില ഹബ്ബിലേക്ക് പോകുന്നതിന് സിഗ്‌നല്‍ ജംഗ്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് അമ്പലം ജംഗ്ഷനിലെത്തി അവിടെനിന്ന് ഹബ്ബിലേക്ക് കയറി കണിയാമ്പുഴ റോഡിലെത്തണം. കോട്ടയം ഭാഗത്തുനിന്നുവരുന്ന ബസുകള്‍ക്ക് ഹബ്ബിലേക്ക് പോകണമെങ്കിലും പവര്‍ഹൗസ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് ഡെക്കാത്തലണിന് മുന്നിലെത്തണം. കടവന്ത്ര ഭാഗത്തുനിന്നുള്ള ബസുകള്‍ക്ക് ഹബ്ബിലേക്കോ കണിയാമ്പുഴ റോഡിലേക്കോ പ്രവേശിക്കണമെങ്കില്‍ സിഗ്‌നല്‍ജംഗ്ഷന്‍ ക്രോസുചെയ്ത് വലത്തേക്കുതിരിഞ്ഞ് അമ്പലം ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം. കണിയാമ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് നേരിട്ട് കടവന്ത്രയ്ക്കും ഇടപ്പള്ളിക്കും തിരിയാമെന്നത് മാത്രമാണ് ഗുണം.

ഹബ്ബിനുപുറത്തെ റോഡുപണി നടക്കുന്നതിനാല്‍ അമ്പലംജംഗ്ഷനില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ മെട്രോസ്റ്റേഷന് സമീപത്തുകൂടി ഇടത്തേക്കുതിരിഞ്ഞ് കണിയാമ്പുഴ റോഡിലേക്ക് ഇറങ്ങുന്നത് ഈ ഭാഗത്തും കുരുക്കുണ്ടാക്കുന്നു. വൈറ്റില സിഗ്നല്‍ ജംഗ്ഷനില്‍ നിലവിലെ മേല്പാലത്തിനുപകരം റൗണ്ട് എബൗട്ട് നിര്‍മ്മിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേനേയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലവിധ താത്പര്യങ്ങള്‍ കൊണ്ടാണ് സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കി ഫ്‌ളൈഓവറില്‍ പണി നടത്തിയത്. ഇതിന് മുകളിലൂടെയാണ് മെട്രോപ്പാത. അതിനാല്‍ ഇനിയൊരു വികസനം എളുപ്പവുമല്ല. റൗണ്ട് എബൗട്ടിനായി സര്‍വേകള്‍ കഴിഞ്ഞെങ്കിലും എന്താണ് ഇതിന്റെ ഭാവിയെന്ന് വ്യക്തമായിട്ടില്ല. മന്ത്രിയും എം.പിയും ജനപ്രതിനിധികളും എന്‍.എച്ച്.എ.ഐ അധികൃതരും പങ്കെടുത്ത സ്ഥലപരിശോധനയും നടന്നിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (24 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (43 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (57 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends