Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....

നരേന്ദ്ര മോഡിയെങ്ങാനും വന്നാല്‍ ... തിരുവനന്തപുരത്ത്‌ മത്സരിക്കാന്‍ നരേന്ദ്ര മോഡിക്ക്‌ ശശി തരൂരിന്റെ വെല്ലുവിളി

30 SEPTEMBER 2013 12:25 PM IST
മലയാളി വാര്‍ത്ത
തിരവനന്തപുരം നിവാസികള്‍ ആളറിഞ്ഞ്‌ സഹായം ചെയ്യുന്നവരാണ്‌. ഇത്‌ പലവട്ടം തെളിയിച്ചതുമാണ്‌. പലവമ്പന്മാരെ മുട്ടുകുത്തിക്കുകയും സഹായിച്ചവരെ വാനോളം ഉയര്‍ത്തുകയും ചെയ്യുകയെന്നത്‌ തിരുവനന്തപുരത്തുകാരുടെ രക്തത്തിലലിഞ്ഞതാണ്‌. തലസ്ഥാനത്തേക്ക്‌ ചേക്കേറിയ ഉദ്യോഗസ്ഥരാല്‍ സമ്പന്നമാണ്‌ ഈ നിയോജക മണ്‌ഡലം. തിരുവനന്തപുരത്തുകാര്‍ക്ക്‌ വ്യക്തമായ രാഷ്‌ട്രീയം ഉണ്ടെങ്കിലും വികസനത്തില്‍ അവര്‍ രാഷ്‌ട്രീയം നോക്കാറേയില്ല. ഏറ്റവും വലിയ ഉദാഹരണമാണ്‌ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഒ. രാജഗോപാലിന്റെ വോട്ട്‌. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധിയല്ലാതിരുന്നിട്ടും രാജഗോപാല്‍ നാട്ടിലെ റെയില്‍വേ വികസനത്തില്‍ കാട്ടിയ മികവ്‌ ഏറെ പ്രശംസനീയമായിരുന്നു. തുടര്‍ന്ന്‌ വന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജഗോപാലിന്‌ പാര്‍ട്ടി നോക്കാതെ ജനങ്ങള്‍ സമ്മാനിച്ചത്‌ 228,052 വോട്ടാണ്‌.
ആ വര്‍ഷം ജയിച്ചത്‌ സിപിഐയുടെ അതികായന്‍ പി. വാസുദേവന്‍ നായരായിരുന്നു. ഒരുപക്ഷേ വാസുദേവന്‍ നായരല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ രാജഗോപാല്‍ ജയിക്കുമായിരുന്നു എന്ന്‌ വിശ്വസിക്കുന്നവരാണ്‌ അധികവും.
അതിനുശേഷം വന്ന 2005ലെ ബൈ ഇലക്ഷനില്‍ സിപിഐയുടെ ക്ലീന്‍ ഇമേജായ പന്ന്യന്‍ രവീന്ദ്രനാണ്‌ വിജയിച്ചത്‌. വിഎസ്‌ ശിവകുമാര്‍ രണ്ടാം തവണയും തോറ്റു.
അതുകഴിഞ്ഞാണ്‌ ഗ്ലാമര്‍താരമായ ശശിതരൂര്‍ പെട്ടന്ന്‌ തിരുവനന്തപുരത്ത്‌ അവതരിച്ചത്‌. സീറ്റ്‌ മോഹികളയായ പല കോണ്‍ഗ്രസുകാരുടേയും കഞ്ഞിയില്‍ പാറ്റയിട്ട്‌ തരൂര്‍ എത്തിയപ്പോള്‍ തന്നെ ഡല്‍ഹി നായരെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങളും സീറ്റു മോഹികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ തരൂരിന്റെ വ്യക്തി പ്രഭാവവും ഗ്ലാമര്‍ പരിവേഷവും എല്ലാം തിരുവനന്തപുരത്തുകാര്‍ക്കു പിടിച്ചു. തിരുവനന്തപുരത്തെ ആഗോളതലത്തിലേക്ക്‌ ഉയര്‍ത്തുമെന്നും ഇരട്ട നഗര പദവി നല്‍കുമെന്നൊക്കെ കേട്ടപ്പോള്‍ തിരുവനന്തപുരം നിവാസികളുടെ കണ്ണു തള്ളി. 99,998 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശശി തരൂരിനെ വിജയിപ്പിച്ചു.
ശശിതരൂര്‍ വിവാദത്തില്‍പ്പെട്ട്‌ മന്ത്രിപദം നഷ്‌ടപ്പെട്ടതും സോണിയയുമായുള്ള അടുപ്പം കൊണ്ടുമാത്രം മന്ത്രി പദത്തില്‍ വീണ്ടുമെത്തിയതുമൊന്നും തിരുവനന്തപുരത്തുകാര്‍ക്ക്‌ ഒരു പ്രശ്‌നമല്ല. പ്രസംഗിച്ചു നടന്ന ഇരട്ട നഗരവും ആഗോള പദവിയും ഒക്കെ ജനങ്ങള്‍ ഇലക്ഷനില്‍ എണ്ണിയെണ്ണി ചോദിക്കും. സാധാരണക്കാരും തരൂരം തമ്മിലുള്ള അകല്‍ച്ചയും അല്‍പ്പം കൂടിപ്പോയെന്ന പരാതിയുമുണ്ട്‌. മാത്രമല്ല ശശിതരൂര്‍ തിരുവനന്തപുത്തിനു വേണ്ടി എന്തു ചെയ്‌തു എന്ന ചോദ്യത്തിനുള്ള മറുപടിയെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവി. ചരിത്രം ഇങ്ങനെ നില്‍ക്കുമ്പോഴാണ്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡി തിരുവനന്തപുരത്ത്‌ നില്‍ക്കുന്നു എന്ന വാര്‍ത്ത പരന്നത്‌. തിരുവനന്തപുരത്തുകാരുടെ മനസറിഞ്ഞ്‌ മോഡിക്ക്‌ വിജയിക്കാനും ബിജെപ്പിക്ക്‌ അക്കൗണ്ട്‌ തുറക്കുക്കാനും കഴിയും എന്നവര്‍ കണക്കു കൂട്ടുന്നു. മോഡിയുടെ കേരളവുമായുള്ള ബന്ധവും ശിവഗിരി, അമൃതാനന്ദമയീ മഠം സന്ദര്‍ശനവും എല്ലാം ഇതിന്‌ പിന്നിലുണ്ടെന്ന്‌ പറയുന്നു. മാത്രമല്ല കേരളത്തിലെ ബിഷപ്പുമാരോട്‌ മോഡികാട്ടുന്ന അടുപ്പവും വളരെ വലുതാണ്‌. ഗുജറാത്തിനു പുറത്ത്‌ ഉത്തര്‍പ്രദേശിലെ വാരണാസിയിലും തിരുവനന്തപുരത്തും മോഡി മത്സരിക്കുമെന്ന വാര്‍ത്ത കാട്ടുതീപോലെ ശശി തരൂരിന്റെ അടുത്തുമെത്തി.
ശശി തരൂര്‍ ഒട്ടും വിട്ടില്ല. തിരുവനന്തപുരത്ത്‌ മത്സരിക്കാന്‍ നരേന്ദ്രമോഡി ഒരുക്കമാണോയെന്ന്‌ ശശി തരൂര്‍ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത്‌ മത്സരിച്ചാല്‍ മോഡിക്ക്‌ വോട്ടര്‍മാര്‍ ഉചിതമായ മറുപടി നല്‍കുമെന്നും തരൂര്‍ പറഞ്ഞു. എന്തായാലും മോഡി വെല്ലുവിളി സ്വീകരിച്ചുകൊണ്ട്‌ വന്നാല്‍ തിരുവനന്തപുരത്തുകാര്‍ക്കാര്‍ക്കറിയാം ആരെ ജയിപ്പിക്കണമെന്ന്‌. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 കാരിക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം  (1 hour ago)

വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണ് പത്തുപേര്‍ക്ക് പരിക്ക്  (2 hours ago)

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്  (2 hours ago)

മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ സദ്യ കഴിച്ചതിനെ വിമര്‍ശിച്ച് കെ സുധാകരന്‍  (3 hours ago)

കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്  (3 hours ago)

കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ് : കേരളം വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം  (4 hours ago)

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഡല്‍ഹിയില്‍ ഒട്ടേറെ യുവതികളെ രാഹുല്‍ വലയിലാക്കി ദുരുപയോഗം ചെയ്‌തെന്നും, പണം കൊടുത്തും, വഞ്ചന നടത്തിയും കേസുകള്‍ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ: ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍, വരെ രാ  (4 hours ago)

‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...  (5 hours ago)

വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...  (5 hours ago)

കേരളത്തില്‍ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക....  (6 hours ago)

അജ്ഞാതന്റെ വെടിയേറ്റ് രണ്ടുമരണം....  (6 hours ago)

വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

സമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

റിപ്പോർട്ട് പുറത്ത്  (7 hours ago)

Malayali Vartha Recommends