മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നോക്കുകുത്തിയായ് പിണറായി ഡല്‍ഹിയില്‍ സ്റ്റാലിന്റെ ചീപ്പ് കളി;പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിന് കടയ്ക്കല്‍ കത്തിവെച്ച് തമിഴ്‌നാട്,കൊടിയ അനീതിയാണ് അണക്കെട്ട് വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച് കൂട്ടുന്നത്,കേന്ദ്രത്തിന് ഒരു കത്തയച്ച് സ്റ്റാലിന്റെ നെറികേട്

സ്റ്റാലിന്‍ എന്നോടാ അരുമ തമ്പി ഡാ...എങ്കളെ പിരിക്ക മുടിയാത്...എന്തൊക്കെ തള്ളാണ് പിണറായി ഇവിടെ. പക്ഷെ മുല്ലപ്പെരിയാറിന്റെ കാര്യം വരുമ്പോള്‍ തമ്പി കാലുവാരും. ഡല്‍ഹിയില്‍ സ്റ്റാലിന്‍ പുറത്തെടുത്തത് വെറും ചീപ്പ് കളി. പുതിയ അണക്കെട്ട് നിര്‍മാണത്തിന് അനുമതി പരിഗണിക്കാനിരുന്ന യോഗം പരിസ്ഥിതി മന്ത്രാലയം മാറ്റിവെച്ചു. ഫലിച്ചത് സ്റ്റാലിന്റെ കുതന്ത്രം. യോഗം മാറ്റിവെച്ചത് അറിയാതെ കേരള ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നോക്കുകുത്തിയായ് നില്‍ക്കുകയാണ് പിണറായി. ഇരട്ടച്ചങ്ക് സാധാരണക്കാരന്റെ നെഞ്ചത്തേക്കേ ഉള്ളു സ്റ്റാലിന്റെ മുന്നില്‍ വിറയ്ക്കും. കൊടിയ അനീതിയാണ് അണക്കെട്ട് വിഷയത്തില്‍ ഈ സര്‍ക്കാര്‍ കാണിച്ച് കൂട്ടുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ വെച്ചാണ് കളിക്കുന്നത്. എല്ലാ മഴക്കാലത്തും മലയാളിയുടെ നെഞ്ചില്‍ത്തീയാണ്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടിയെ കേരളത്തിന്റെ നിലപാടിന്റെ കടയ്ക്കല്‍ കത്തിവെച്ചുള്ള ഇടപെടലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയത്. പുതിയ അണക്കെട്ടി നിര്‍മ്മിക്കാന്‍ പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതോടെ, ചൊവ്വാഴ്ച ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം മാറ്റിവെച്ചതായി അറിയിപ്പുലഭിച്ചത്. എന്നാല്‍, ഇതറിയാതെ യോഗത്തില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എന്‍ജിനിയര്‍ പ്രിയേഷ്, ഡയറക്ടര്‍ ശ്രീദേവി എന്നിവര്‍ ഡല്‍ഹിയിലെത്തി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരള സര്‍ക്കാരിന്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
അത് മറികടന്ന് തീരുമാനമെടുത്താല്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ഇതോടെയാണ് അടിയന്തരമായി യോഗം മാറ്റിവെക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന. മുല്ലപ്പെരിയാറില്‍ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധസമിതികള്‍ സുപ്രീംകോടതി മുമ്പാകെ ബോധ്യപ്പെടുത്തിയതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതിന് വിരുദ്ധമായി പുതിയ ഡാം പണിയാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്‌ക്കെതിരാവും. ഡാം നിര്‍മ്മാണത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചു കിട്ടാനായി കേരളം വീണ്ടും ശ്രമം നടത്തിയപ്പോള്‍ തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിലുള്ള ഏത് നടപടിയുമായി മുന്നോട്ടു പോകണമെങ്കിലും സുപ്രീംകോടതിയുടെ അനുമതി തേടിയേ ആകാവൂ എന്നും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, 2015ല്‍ പരിസ്ഥിതി ആഘാത പഠനത്തിനാവശ്യമായ നടപടികള്‍ക്ക് സുപ്രീംകോടതിയുടെ അനുവാദം കിട്ടിയതാണെന്നാണ് കേരളത്തിന്റെ വാദം. ഡാം നിര്‍മ്മാണം ആരംഭിക്കുന്ന വേളയില്‍ മാത്രമാണ് തമിഴ്‌നാടിന്റെ ആശങ്കകള്‍ പരിശോധിക്കപ്പെടേണ്ടതെന്നാണ് സുപ്രീംകോടതി അന്ന് ചൂണ്ടിക്കാട്ടിയത്. ഇതിപ്പോള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കാന്‍ മാത്രമായാണ് യോഗം ചേരുന്നത് എന്നിരിക്കെ, ഇതിനെ തമിഴ്‌നാട് വളച്ചൊടിക്കുകയാണെന്നാണ് കേരളത്തിന്റെ വാദം.
അതിനിടെ തമിഴ്‌നാടിന് കാര്യമായ സാമ്പത്തിക നഷ്ടം വരാത്ത വിധം പാട്ടക്കരാര്‍ പുതുക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നിര്‍ദേശവുമായി കേന്ദ്ര ജലവിഭവ വകുപ്പ് രംഗത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണ്. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ സംഭവിക്കാവുന്ന ദുരന്തം മുന്നില്‍കണ്ട് ഇരു സംസ്ഥാനങ്ങളും വിട്ടുവീഴ്ച്ചയ്ക്കു തയാറായാല്‍ കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശമാണു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
എണ്ണായിരത്തില്‍ അധികം ഏക്കര്‍ വരുന്ന മുല്ലപ്പെരിയാര്‍ ജലസംഭരണി മേഖലയ്ക്ക് ഏക്കറിന് 30 രൂപ വീതമാണു പാട്ടം ലഭിക്കുന്നത്. മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് ലോവര്‍ ക്യാമ്പില്‍ തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് വര്‍ഷത്തില്‍ 12 രൂപയാണു ലഭിക്കുക. പാട്ടമായ രണ്ടര ലക്ഷം രൂപയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ റോയല്‍റ്റിയായ ഏഴരലക്ഷം രൂപയും ചേര്‍ത്ത് പ്രതിവര്‍ഷം ഏകദേശം പത്തുലക്ഷം രൂപമാത്രമാണു കേരളത്തിനു ലഭിക്കുന്നത്. പുതിയ അണക്കെട്ട് വന്നാല്‍ ഈ വ്യവസ്ഥയ്ക്കു കാര്യമായ മാറ്റം ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍ തമിഴ്‌നാട് ഇതിന് ഒരുക്കമല്ല. അതിനാലാണ് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു തുക പാട്ടം ഇനത്തില്‍ നിശ്ചയിക്കാനുള്ള അവസരം കേന്ദ്രം ഒരുക്കുന്നത്. അണക്കെട്ടില്‍നിന്ന് ഒരു വര്‍ഷം ശരാശരി 60 ടി.എം.സി. ജലം വീതം ഇതുവരെ 7000 ടി.എം.സിയില്‍ അധികം ജലം തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ട്.
1886 ഒക്ടോബര്‍ 29ന് തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും ഒപ്പിട്ട പാട്ടക്കരാര്‍ പ്രകാരം എക്കര്‍ ഒന്നിന് അഞ്ചു രൂപ വീതം കേരളത്തിനു പാട്ടം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതിന്‍ പ്രകാരം 1954 വരെ കേരളത്തിന് ലഭിച്ചിരുന്നത് കേവലം 40,000 രൂപമാത്രം. തുടര്‍ന്ന് 1958 നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസും 1960 ജൂലൈയില്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയും 1969ല്‍ വീണ്ടും മുഖ്യമന്ത്രി ഇ.എം.എസും നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഒടുവില്‍ 1970 മെയ് 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാര്‍ പുതുക്കി. 1954 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായി ഉയര്‍ത്തി. കൂടാതെ ഓരോ 30 വര്‍ഷം കൂടുമ്പോഴും പാട്ടകരാര്‍ പുതുക്കാനും വ്യവസ്ഥയുണ്ടായി. ഇതിന്‍ പ്രകാരം 2000ല്‍ കരാര്‍ പുതുക്കേണ്ടതായിരുന്നു. പക്ഷേ നടന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന പാട്ടക്കരാറില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ചില വ്യവസ്തകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന കാര്യം ജലവിഭവ വകുപ്പും സമ്മതിക്കുന്നുണ്ട്. അക്കാലത്തെ എല്ലാ പാട്ടക്കരാറുകളും 99 വര്‍ഷത്തേക്കായിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 999 വര്‍ഷമായി മാറി എന്നതാണു ദുരൂഹത ഉയത്തുന്ന ചോദ്യം.
ഇതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. കേരളതമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ ക്യാമ്പില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്‌നാട്ടിലെ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ലോവര്‍ ക്യാമ്പില്‍ നിന്നും കേരളത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എത്താല്‍ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോണ്‍ പെന്നി ക്വക്കിന്റെ സ്മാരകത്തിന് മുമ്പില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിച്ച് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുക, തേക്കടി ആനവച്ചാല്‍ പാര്‍ക്കിംങ്ങ് ഗ്രൗണ്ട് വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ അണക്കെട്ടെന്ന തീരുമാനം ഉപേക്ഷിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേ സമയം കേരളത്തിന്റെ ആവശ്യത്തില്‍ തമിഴ്‌നാട് അനുകൂല തീരുമാനം എടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha