കമാന്ന് ഒരക്ഷരം മിണ്ടില്ല; വി.എസ് സേഫ് സോണില്‍

ഭാവിയില്‍ നിശബ്ദനാകാമെന്ന് കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ ഉറപ്പ്. എന്നാല്‍ നാട്ടുകാര്‍ കളിയാക്കാതിരിക്കാന്‍ ഇടയ്‌ക്ക് വല്ലതും പറയും. സംസ്ഥാന നേതൃത്വം അത് കേട്ടില്ലെന്ന് നടിക്കണമെന്ന് കേന്ദ്ര നേതൃത്വം. ഏതായാലും ഇത്തരം ഉറപ്പുകളില്‍ വി.എസ് വീണ്ടും സേഫായി.
വി.എസിനെ പുറത്താക്കണമെന്ന് പറഞ്ഞ് തുടങ്ങിയ യോഗത്തില്‍ രാമചന്ദ്ര പിള്ളയുടെ നിലപാടാണ് നിര്‍ണായകമായത്. വി.എസിന്റെ ഇമേജ് ഉപയോഗിച്ച് വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നായിരുന്നു പിള്ള സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഉപദേശം. ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്‌ക്ക് വായ്‌പുണ്ണ് വരാന്‍ പാടില്ലെന്നും അദ്ദേഹം ഉപദേശിച്ചു.
സംസ്ഥാന കമ്മിറ്റിയില്‍ സംസാരിച്ച 59 പേരില്‍ 6 പേര്‍ മാത്രമാണ് വി.എസിനെ അനുകൂലിച്ചത്. എം. വിജയകുമാറിനെ പോലുള്ള വി.എസ് ഭക്തര്‍ കാലുമാറുന്നതും കണ്ടു. വി.എസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും നീക്കണമെന്ന് പ്രമേയം പാസാക്കിയ സംസ്ഥാന കമ്മിറ്റിയിലെ ഗണ്യമായ ഒരു വിഭാഗം തല്‍ക്കാലം അതൊഴിവാക്കണമെന്ന നിലപാടിലാണുള്ളത്.
മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്‌ണന്‍, കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍, മുന്‍ കേരള ജഡ്‌ജി വി.കെ ബാലി എന്നിവരെ സ്വാധീനിച്ച് പിണറായിയെ കുരുക്കാന്‍ വി.എസ് കരുക്കള്‍ നീക്കിയെന്ന് നേതാക്കള്‍ ആരോപിച്ചു. വി.എസിന്റെ പരാതി വായിച്ച് ബോധ്യമായ ശേഷമാണ് നേതാക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
വി.എസിനെ വിശ്വസിക്കരുതെന്നും ' രക്ഷപ്പെട്ടാല്‍' തനിനിറം പുറത്തുകാണിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതെല്ലാം കേട്ട് പാതിമയക്കത്തോടെ ഇരുന്നതല്ലാതെ വി.എസ് ഒന്നും മിണ്ടിയില്ല.
പിരപ്പിന്‍ കോട് മുരളി വി.എസിനെ കുറിച്ച് പറഞ്ഞ് കരച്ചിലിന്റെ വക്കിലെത്തി. വി.എസ് ദൈവമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
എന്നാല്‍ കുറ്റം പറഞ്ഞവര്‍ക്കും വി.എസിനെ പുറത്താക്കണമെന്ന നിലപാടുണ്ടായിരുന്നില്ല. വി.എസ് പാര്‍ട്ടിയിലുണ്ടെങ്കില്‍ അത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ പാര്‍ട്ടി കഷ്ടപ്പെട്ട് നേടുന്ന ഇമേജ് വി.എസ് തട്ടിയെടുക്കുകയാണെന്നും ഒരു വിഭാഗം ആരോപിച്ചു. ഒടുവില്‍ താന്‍ മിണ്ടാതിരിക്കാം എന്ന വാക്കില്‍ എല്ലാം ഒതുങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha