പൂവാലന്‍മാരെ ജാഗ്രത... പെണ്‍കുട്ടികളോട് ഇനി കളിവേണ്ട, അവര്‍ മര്‍മപ്രയോഗം പഠിക്കുകയാണ്

ബസിനുള്ളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്‍മാര്‍ ജാഗ്രതൈ. നിങ്ങളെ കൈകാര്യം ചെയ്യാന്‍ പെണ്‍കുട്ടികള്‍ മര്‍മപ്രയോഗം പഠിക്കുന്നു. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നിര്‍ഭയ പദ്ധതിയുടെ ഭാഗമായാണ് വൈക്കം ജി.എച്ച്.എസ്.എസിലെ മുന്നൂറ് പെണ്‍കുട്ടികള്‍ മര്‍മപ്രയോഗം പഠിക്കുന്നത്.
അപമാനിക്കാന്‍ എത്തുന്നവരെ ശാരീരികമായി നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം. ഏത് സാഹചര്യത്തെയും നേരിടേണ്ട ആത്മവിശ്വാസം നല്‍കി പെണ്‍കുട്ടികളെ മാനസികവും ശാരീരികവുമായി ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സി.ഐ ടോമി സെബാസ്റ്റിയന്‍ എസ്.ഐ ജെ.എസ് സജീവ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
നിര്‍ഭയയുടെ ഭാഗമായി നിയമാവബോധ ക്ലാസുകള്‍, മറ്റ് വിഷയങ്ങളെ സംബന്ധിച്ച ബോധവത്കരണം എന്നിവ വിദഗ്ദ്ധര്‍ നല്‍കുന്നു. പദ്ധതിയില്‍ പ്രത്യേക ശിക്ഷണം ലഭിച്ച വനിതാ പോലീസുകാരാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha