Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും ഞെട്ടിച്ച് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചു; സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ ബിജെപിയിലെ ആ പ്രമുഖന്‍?

11 JUNE 2024 02:22 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം വെട്ടിനിരത്തിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെ കൊടുചതിയോ എന്ന സംശയിക്കണം. സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ  മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ കളിച്ച ബിജെപിയിലെ പ്രമുഖന്‍ ആരെന്നത് പുറത്ത്  വരേണ്ടിയിരിക്കുന്നു. സുരേഷ് ഗോപിയും കാബിനറ്റ് മന്ത്രിസ്ഥാനം  പ്രതീക്ഷിച്ചിരുന്നു. മൂന്നാം നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം എന്നതിന്  സുരേഷ് ഗോപിക്ക് അതിന് അര്‍ഹതയുമുണ്ടായിരുന്നു.

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും  ഞെട്ടിച്ചാണ് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചത്. കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരനെയും സിപിഐയുടെ ഗ്ലാമര്‍താരം മുന്‍ മന്ത്രി വി.എസ.് സുനില്‍കുമാറിനെ പിന്നിലാക്കി സുരേഷ് ഗോപി നേടിയത് മിന്നുന്ന വിജയമായിരുന്നു. ഇന്നേവരെ കേവലം ഒരു എംഎല്‍എയെ മാത്രം വിജയിപ്പിക്കായ ബിജെപിക്ക് കേരളത്തില്‍ നിന്ന് ആദ്യമായി ലഭിച്ച എംപി സുരേഷ് ഗോപിക്ക് ന്യായമായും കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കേണ്ടതായിരുന്നു. മോദി അധികാരത്തിലെത്തിയ നിമിഷം മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ സുരേഷ് ഗോപി കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.



കേവലം ടൂറിസം പോലൊരു വകുപ്പില്‍ സഹമന്ത്രിയായി ഒതുങ്ങാന്‍ സുരേഷ് ഗോപി താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെടുന്നതും താല്‍പര്യപ്പെടുന്നതും. നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറയുമ്പോഴും തൃശൂരിലെ മിന്നുന്ന വിജയത്തില്‍ തനിക്ക് അവഗണനായാണുണ്ടായതെന്ന് സുരേഷ് ഗോപി  സംശയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സുരേഷ് ഗോപിയെ വൈകാതെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കും. അതല്ലെങ്കില്‍ ബിജെപിയെയും കേരളത്തെയും ഞെട്ടിച്ചുകൊണ്ട്  സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവച്ചൊഴിയാനാണ് സാധ്യത.

ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ച് ഡല്‍ഹിയിലെത്തിയപ്പോഴും കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സുരേഷ് ഗോപി പ്രതീക്ഷിരുന്നത്. സഹമന്ത്രിസ്ഥാനം നല്‍കി ഒതുക്കുന്നതായി തിരിച്ചറിഞ്ഞ നിമിഷം  സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടതിനാല്‍ മന്ത്രിസ്ഥാനത്തോട് താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി അറിയിച്ചത്. കാബിനറ്റ് മന്ത്രിസ്ഥാനമില്ലെങ്കില്‍  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്തേക്കെങ്കിലും പരിഗണിക്കാമായിരുന്നു. അങ്ങനെയെങ്കില്‍  മന്ത്രിസഭാ യോഗത്തിലെങ്കിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുമായിരുന്നു. ഇപ്പോഴാവട്ടെ  ക്യാബിനറ്റ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു മന്ത്രി സ്ഥാനം കിട്ടി എന്നതു മാത്രം.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പ്പെടെ നാലു  ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി തയാറെടുക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അണിനിരക്കുന്ന സിനിമ, ഒരു ബിഗ്ബജറ്റ് പ്രോജക്ട് അടക്കം ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന മൂന്ന് സിനിമകള്‍, ആലോചന നടക്കുന്ന ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം, റിലീസിനൊരുങ്ങുന്ന വരാഹം തുടങ്ങി സിനിമകള്‍ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.



സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതിനു പിന്നില്‍ സുരേഷ് ഗോപിയുടെ അതൃപ്തിയാണെന്ന് സംശയിക്കണം. അതേ സമയം  മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയെ അറിയിക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനവുമാണ്  ലഭിച്ചിരിക്കുന്നത്.

 ഈ വകുപ്പില്‍ തനിക്ക് ശോഭിക്കാനാകിലെന്ന ചിന്തയും സുരേഷ് ഗോപിക്കുണ്ട്.  നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ്  ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. അതേസമയം കുറച്ചുകൂടി മെച്ചമായ വകുപ്പുകളാണ് മലയാളിയായ  ജോര്‍ജ് കുര്യന് ലഭിച്ചിരിക്കുന്നത്.  മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോര്‍ജ് കുര്യന് ലഭിച്ചത്.

ക്യാബിനറ്റ് പദവി ഏറ്റെടുക്കാമെന്ന വലിയ  പ്രതീക്ഷയില്‍  ഡല്‍ഹിയില്‍  ഒരു ദിവസം മുമ്പേ എത്തിയ സുരേഷ് ഗോപി ആരെയും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.  ഡല്‍ഹിയിലേക്ക് തിരിച്ചു പോകുന്നതില്‍ പോലും അനിശ്ചിതത്വം തുടരുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വന്നിരുന്നു. നരേന്ദ്ര മോദി നേരിട്ടു വിളിച്ചു, താന്‍ അനുസരിക്കുന്നു എന്നു പറഞ്ഞ് സുരേഷ് ഗോപി ചുമതല ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയോഗത്തില്‍ സുരേഷ് ഗോപി സംതൃപ്തനല്ലെന്ന് വ്യക്തമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (6 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends