Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

മന്ത്രി കെ.ബി.ഗണേഷ് കുമാറും പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ...രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും...വിഡിയോ വൈറൽ...

18 JUNE 2024 02:50 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ വിഷയങ്ങളിൽ പൊതു സമൂഹത്തിന് മുൻപിൽ പോരടിക്കുമ്പോൾ മന്ത്രിമാരും നേതാക്കളും എല്ലാവരും കീരിയും പാമ്പുമൊക്കെ ആണെങ്കിലും . അതെല്ലാം കഴിഞ്ഞാൽ അവർ അടയും ചക്കരയുമാണ് . അതൊന്നും അവർ വ്യക്തി ജീവിതത്തിലേക്ക് എടുക്കാറില്ല. അങ്ങനെ ഉള്ളവരും ഉണ്ട് . എന്നാൽ രാഷ്ട്രീയം വേറെ ആണെങ്കിലും നിലപാടുകൾ വേറെ ആണെകിലും അതൊന്നും സ്വാകാര്യ ജീവിതത്തിൽ അത് വരുമ്പോൾ പരസ്പരം അങ്ങിട്ടും ഇങ്ങോട്ടും സൗഹൃദം സൂക്ഷിക്കാൻ അവർ ശ്രമിക്കും അതിന്റെ ഒരു ഉദാഹരമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ട് ഇരിക്കുന്ന ഈ ഒരു വീഡിയോ. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ പരിശീലിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

നന്ദൻകോട്ടെ ജിമ്മിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.മുഹമ്മദ് റിയാസാണു വിഡിയോ പങ്കുവച്ചത്. കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചാണ് പരിശീലനം നടത്തുന്നതെന്ന് റിയാസിന്റെ ഓഫിസ് പറഞ്ഞു. രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും. തലസ്ഥാനത്തുള്ള ദിവസങ്ങളിലെല്ലാം ഇരുവരും ജിമ്മിൽ പോകാറുണ്ട്.വീഡിയോയ്ക്ക് താഴെ പോസിറ്റീവ് ആയും നെഗറ്റീവ് ആയിട്ടും ആളുകൾ വരുന്നുണ്ട്. അമ്പാനെ ശ്രദ്ധിക്കണേ, നല്ല ഡയറ്റ് , രണ്ടുപേരും സൈക്ലിംഗ് കൂടി ചെയ്താൽ നല്ലതാണ് തുടങ്ങിയ കമന്റുകളും പിന്നെ കുളിക്കുന്നതും പല്ലുതേക്കുന്നതും കൂടി പടം എടുക്ക് നാട്ടുകാർ കാണട്ടെ എന്നിങ്ങനെ കമന്റുകൾ ഇടുന്നവരും ഉണ്ട്. ഏതായാലും പിണറായി മന്ത്രി സഭയിലെ രണ്ടു പ്രധാന വകുപ്പുകൾ കൈകാര്യം ചെയുന്ന മന്ത്രിമാരെ ജിമ്മിൽ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ്.

അത് മാത്രമല്ല പലപ്പോഴും പല വിഷയങ്ങളിലും ഏറ്റു മുട്ടിയിട്ടുള്ള മന്ത്രിമാരാണ് മന്ത്രി മുഹമ്മദ് റിയാസും കെ ബി ഗണേഷ് കുമാറും. കുറച്ചു ആഴ്ചകൾക്ക് മുൻപ് രണ്ടു മന്ത്രിമാരും കുടുബ സമേതം വിദേശത്തേക്ക് യാത്ര പോയതും ചർച്ചയായിരുന്നു. ഇന്തോനേഷ്യ, സിങ്കപ്പൂര്‍, യു.എ.ഇ രാജ്യങ്ങളിലാണ് മുഹമ്മദ് റിയാസും കുടുംബവും പോയത് .ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും ഇന്തോനേഷ്യയിലേക്ക് വിദേശ യാത്ര പോയിരുന്നു. അതിന് മുൻപ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പത്തനാപുരം എം.എൽ.എ കൂടിയായിട്ടുള്ള ഗണേഷ് കുമാർ വന്നിരുന്നു. തന്നെ പോലുള്ള സീനിയർ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നും പത്തനാപുരം ബ്ലോക്കിൽ ഈ വർഷം പുതിയതായി 100 മീറ്റർ റോഡ് പോലും അനുവദിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് ഈസ്റ്റ് കോക്കുളത്ത് ഏല-പട്ടമല റോഡ് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെയായിരുന്നു മന്ത്രിക്കെതിരായ വിമർശനം.

 

റോഡ് ഉദ്ഘാടന പരിപാടിയുടെ പോസ്റ്ററിൽ മന്ത്രി റിയാസിന്‍റെ പടമാണ് വെച്ചിരിക്കുന്നത്. എന്നാൽ, വെക്കേണ്ടത് ജി. സുധാകരന്‍റെ പടമായിരുന്നു. ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്യുന്ന റോഡ് അനുവദിച്ചത്.അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.മന്ത്രി റിയാസ് ഇപ്പോൾ റോഡ് തരുന്നില്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നടൻ എന്ന കാര്യം മാറ്റിനിർത്തിയാൽ തനിക്ക് ജനപ്രതിനിധി എന്ന നിലയിൽ സീനിയോറിറ്റിയുണ്ട്. റിയാസിനെക്കാളും 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് താൻ. വേണ്ട വിധത്തിൽ റോഡുകൾ അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.എല്ലാം മുഖത്തടിച്ചു പോലെ ആരെയും ഭയക്കാതെ പറയുന്ന ഒരാളാണ് കെ ബി ഗണേഷ് കുമാർ .

 

സ്വന്തം പ്രസ്ഥാനത്തിന്റെ തെറ്റുകൾ പോലും ഒന്നും നോക്കാതെ ഗണേഷ് കുമാർ പറയാറുണ്ട് . അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലും കെ ബി ഗണേഷ് കുമാറിന് ശത്രുക്കൾ കൂടുലതാണ് . ഇനി റിയാസിന്റെ കാര്യത്തിലും മറിച്ചല്ല . മരുമകൻ മന്ത്രി എന്ന ലേബൽ മന്ത്രി റിയാസിന്റെ എപ്പോഴും കിട്ടാറുണ്ട് . അതുകൊണ്ട് തന്നെ റിയാസിന്റെ ഭാഗത്തെ തെറ്റുകൾ തിരുത്താൻ പോലും പാർട്ടിയും നേതൃത്വവും തയ്യാറല്ല. അത് മാത്രമല്ല കുടുംബവും ഇതിലെ പ്രധാന വെല്ലുവിളിയാണ്. ഇന്നും മന്ത്രി റിയാസിന്റെ ഭാര്യയെ വീണയ്ക്കും അമ്മായിയച്ഛനും കേരളം മുഖ്യമന്ത്രി ആയിട്ടുള്ള പിണറായി വിജയനെതിരെയും ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ് . സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ തോൽവിക്ക് ആക്കം കൂട്ടിയെന്ന രോപണം ശക്തമായിരിക്കവേ വീണ്ടും വിവാദ കേസ് ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ.

 

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യുവിന്റെ നിയമപോരാട്ടം തുടരുകയാണ്.മാത്യു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിർകക്ഷികൾക്കും നോട്ടീസ് നൽകി.സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഹർജി തള്ളിയത്.എന്നാൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഹർജിയെത്തുമ്പോൾ വാദം കേൾക്കാതെ തള്ളുന്നത് അപക്വമാണെന്ന് മാത്യു കുഴൽനാടൻ വിമർശിച്ചിരുന്നു.നേരത്തെ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സിഐ.ആർ.) രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വീണയുടെ എക്‌സാലോജിക് കമ്പനിയുടെ ഇടപാടുകൾ അടക്കം ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരും. ഇക്കാര്യത്തിൽ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇ.സിഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്.ഏതായാലും ഇതെല്ലം പുറത്തു വന്നപ്പോഴും മാധ്യമങ്ങൾക്ക് മുൻപിൽ മറുപടിയൊന്നും റിയാസ് നൽകിയിരുന്നില്ല . എല്ലാം പാർട്ടി പറയും എന്നായിരുന്നു ഭാര്യയുടെ മാസപ്പടി വിവാദത്തിൽ റിയാസ് നൽകിയ മറുപടി. ഇപ്പോൾ കുടുംബത്തിന് നേരെയാണ് അടുത്ത പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു  (6 minutes ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്  (10 minutes ago)

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (28 minutes ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (37 minutes ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (42 minutes ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (48 minutes ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (1 hour ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (1 hour ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (1 hour ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (2 hours ago)

ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സ  (2 hours ago)

കുട മറച്ച് ദിലീപ് കോടതിയിലേക്ക്....!! INNOVA-യുടെ പിന്നാലെ ചേർസിങ്... ഉഫ് ദിലീപിന്റെ ഗതികേട് ..!  (2 hours ago)

ചരിത്രത്തിലാദ്യമായി അമേരിക്കൻ എം.എൽ.എസ് കപ്പ് നേടി  (2 hours ago)

പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends