Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിലെ സിപിഎമ്മിലെ തെറ്റുതിരുത്തല്‍ പ്രക്രിയ ചാപ്പിള്ളയായി മാറുകയാണ് ! സംസ്ഥാനകമ്മിറ്റി യോഗം കഴിയുമ്പോള്‍ അണ്ടിപ്പരിപ്പിന്റെ വലിയ ടിന്നുകള്‍ കാലിയാകും. പിണറായിയെ തല്ലി നന്നാക്കാന്‍ ഒരു മിറാക്കിളിലൂടെ വിഎസ് ഏതാനും മിനിട്ടുകള്‍ക്കെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കണം ? വിജയനേയും കൂട്ടരേയും പൊളിച്ചടുക്കുന്നു

22 JULY 2024 06:59 PM IST
മലയാളി വാര്‍ത്ത

രണ്ടു ദിവസത്തെ സംസ്ഥാനകമ്മിറ്റി യോഗം കഴിയുമ്പോള്‍ അണ്ടിപ്പരിപ്പിന്റെ വലിയ ടിന്നുകള്‍ കാലിയാകുകയും തകരപ്പാട്ടകളുടെ എണ്ണം വര്‍ദ്ധിക്കുയും ചെയ്യും. ഒറ്റ ഗഡു ക്ഷേമ പെന്‍ഷന്‍ കൊണ്ട് തെറ്റുതിരുത്തി കാണിച്ച എം വി ഗോവിന്ദന്റെ മായാജാലത്തിനെ എത്ര അനുമോദിച്ചാലും അധികമാവില്ല. അതെ തെറ്റുതിരുത്തി പക്ഷെ പിണറായി പെറ്റപ്പോള്‍ കിട്ടിയത് ചാപിള്ള. പിണറായിക്കാലത്ത് ചാപിള്ളയായ സിപിഎമ്മിനെ കണ്ണെഴുതി പൊട്ടുംകുത്തി പൗഡറീടിച്ച് കൊണ്ട് നടക്കുകയാണ് ഗോവിന്ദന്‍. എന്നിട്ടും ബഹുകേമത്തിലാണ് ഞാന്‍ പാര്‍ട്ടി സെക്രട്ടറിയെന്ന് ഗോവിന്ദന്‍ അഭിമാനിക്കുന്നത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിലെ സിപിഎമ്മിലെ തെറ്റുതിരുത്തല്‍ പ്രക്രിയ ചാപ്പിള്ളയായി മാറുകയാണ്. ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി യോഗം ചേരുന്നുണ്ടെങ്കിലും ഭരണരംഗത്തോ പാര്‍ട്ടി പ്രവര്‍ത്തനത്തിലോ ഒരു തിരുത്തലും ഉണ്ടാകില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ നാലിനു കേരളത്തിലെ സിപിഎം എന്തായിരുന്നോ ,എവിടെയായിരുന്നോ അതുതന്നെയോ അതിലും ജീര്‍ണ്ണിച്ച അവസ്ഥയിലോ ആണ് പാര്‍ട്ടി ഇപ്പോള്‍. പാര്‍ട്ടിയില്‍ എന്തുമാറ്റം വേണമെന്നാണ് ? എന്തിന് മാറ്റം എന്നും പുച്ഛത്തോടെ ചോദിച്ചിടത്താണ് പാര്‍ട്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്, അവിടെയും ഇവിടെയും ചില അലോസരങ്ങള്‍ ഉണ്ടാക്കിയവരെ മയക്കിയും മെരുക്കിയും ഒതുക്കാനാണ് തീവശ്രമം. സത്യസന്ധമായി ഇന്നത്തെ അവസ്ഥ പരിശോധിക്കുന്നവര്‍ക്ക് കാണാവുന്ന ഏക മാറ്റം ഉയര്‍ന്ന കമ്മിറ്റികള്‍ യോഗങ്ങള്‍ ചേരുന്നതില്‍ എണ്ണത്തില്‍ വര്‍ധനവുണ്ട് എന്നത് മാത്രമാണ്. അതുകൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും ഗുണപരമായ മാറ്റം ഉണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം കോഴിമുട്ട!

ഉദാഹരണത്തിന് പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് തങ്ങുന്നുണ്ട്. അദ്ദേഹത്തിന് ദില്ലിയില്‍ ഇരുന്നാല്‍ എന്തെങ്കിലും പണി വേണ്ടേ?. അതല്ലെങ്കില്‍ ചെയ്യാന്‍ അറിയേണ്ടേ.? ജനസമ്പര്‍ക്കം വേണ്ടേ? കയ്യിലിരിക്കുന്ന ഡിക്ട്ടറ്റീവ് നോവല്‍ കൂമ്പാരം തുറക്കുമ്പോള്‍ കാണുന്നതല്ലല്ലോ സാധാരണ ജനങ്ങളുടെ ജീവിതം. ഒറ്റ ഉദാഹരണം പറയട്ടെ .പ്രകാശ് കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായപ്പോള്‍ പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നു മേഖലാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കാലവര്‍ഷം കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു അത്. രണ്ട് യോഗങ്ങള്‍ കഷ്ടിച്ച് ചേര്‍ന്നു. മൂന്നാമത്തെ യോഗം കോഴിക്കോടായിരുന്നു. കോരിച്ചൊരിയുന്ന മഴയും ഉരുള്‍പ്പൊട്ടലും കാരണം ആ യോഗം റദ്ദാക്കേണ്ടിവന്നു. അതില്‍ അത്ഭുതമില്ല. പക്ഷെ ആ ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഉരുള്‍ പൊട്ടലില്‍ 11 മൃതദേഹങ്ങള്‍ ചത്തുമലച്ചു പൊന്തി ഒരു നോക്ക് അവിടെപ്പോയി ഒരിറ്റു കണ്ണീര്‍ പൊഴിക്കാന്‍ തൊഴിലാളി വര്‍ഗത്തിന്റെ ഈ ഗന്ധര്‍വ്വ പുത്രന് തോന്നിയില്ല. അവിടത്തെ തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക് കാരാട്ടിനോട് ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അടുത്ത് ഓടി എത്തണമെന്ന് നിര്‍ദേശിച്ചുമില്ല. എന്താ കാരാട്ട് സ്വര്‍ണ്ണ കട്ടിയാണോ? മഴയത്ത് ഇറങ്ങിയാല്‍ അലിഞ്ഞുപോകുമോ? അതോ ആയിരങ്ങള്‍ വിലപിടിപ്പുള്ള ഷൂസിന്റെ ഭംഗിക്ക് കോട്ടം തട്ടുമോ? എ കെ ജി ആയിരുന്നു അവിടെ ഉണ്ടായിരുന്നെങ്കില്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ? തൊഴിലാളിവര്‍ഗത്തോട് അലിവുള്ള ഒരു ഹൃദയം ഇതില്‍ ഒരുത്തനുമില്ല. വെറും മുക്കുപണ്ടങ്ങള്‍!.

ശീതീകരിച്ച മുറിക്ക് പുറത്ത് എത്ര മണിക്കൂര്‍ കഴിയാന്‍ കാരാട്ടിന് ആവും? ഇങ്ക്‌ബേറ്ററില്‍ വെച്ചു വിരിയിച്ചതാണോ കാരാട്ടുമാരെ. എ കെ ജി സെന്ററിലെ അന്തേവാസികളുടെ ഒരു ദിവസത്തെ ഭക്ഷണ ചെലവ് എത്രയെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരന് അറിയാമോ? എത്ര കിലോ മുന്തിയ മല്‍സ്യമാണ് പാളയം മീന്‍ ചന്തയില്‍ നിന്ന് ഓരോ ദിവസവും എത്തിക്കുന്നതെന്ന് അറിയാമോ? കുടുംബത്തിലെ സമ്പാദ്യം എടുത്താണോ ഈ ആറാട്ട്? പലര്‍ക്കും അവിടെ വിളമ്പുന്ന വിഭവങ്ങള്‍ തലസ്ഥാനത്തെ ഏത് പഞ്ചനക്ഷത്ര ഹോട്ടലിലേക്കാള്‍ മുന്തിയതാണ്. പട്ടം കൊട്ടാരത്തിലെ സസ്യാഹാര വിഭവങ്ങളുമായി താരതമ്യം ചെയ്യുന്നില്ല. പാര്‍ട്ടിക്കുവേണ്ടി എന്ത് സേവനം ചെയ്തിട്ടാണ് ഇങ്ങിനെ വെട്ടിവിഴുങ്ങുന്നത്?. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ആയിരുന്നപ്പോള്‍ പി സുന്ദരയ്യ എന്നൊരു ജനറല്‍ സെക്രട്ടറി ഉണ്ടായിരുന്നു. ഇന്ത്യയില്‍ സിപിഎം സ്ഥാപിച്ച ആദ്യ ജനറല്‍ സെക്രട്ടറി. രണ്ട് ഉണക്ക ചപ്പാത്തി പാളയത്തെ അരുണാ ഹോട്ടലില്‍ ഇരുന്ന് ചവച്ചിറയ്ക്കുന്ന രംഗം എത്രയോ തവണ കണ്ടിട്ടുണ്ട്. അതു കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ട്. ധീരതയുടെ പര്യായമായ പി സുന്ദരയ്യ. ഈ ഇരിക്കുന്ന ദൃഡ പേശിക്കാരന്റെ മുഷ്ടിയില്‍ നിന്ന് സൈറണ്‍ മുഴങ്ങിയാല്‍ തെലങ്കാനയിലെ പോലെ പടച്ചട്ട അണിഞ്ഞ ലക്ഷങ്ങള്‍ ഇരമ്പി കയറും എന്ന് സ്വപ്നം കണ്ടിട്ടുണ്ട്. ഇന്നത്തെ ഏതെങ്കിലും സിപിഎം കേന്ദ്ര നേതാവ് ഇതുപോലെ ഒരു സാദാ ഹോട്ടലില്‍ കയറുമോ? ഇവരാണോ തെറ്റ് തിരുത്താന്‍? ലോക് സഭാ ഫലം പുറത്തുവന്ന ജൂണ്‍ നാലിന് സിപിഎം എന്തായിരുന്നോ അതു തന്നെയാണ് സംസ്ഥാന കമ്മിറ്റി ഇന്നു വീണ്ടും ചേരുന്ന ദിവസവും എന്നത് മറന്നുപോകരുത്.

ആര്‍ക്കും നോവാത്ത ഒരു റിപോര്‍ട്ട് എഴുതി സഖാവ് എം വി ഗോവിന്ദന്‍ ഇന്നത്തെ യോഗത്തിലും മേനിനടിക്കും എന്നറിയാം. അതൊന്നും വലിച്ചുവാരി പുറത്തിട്ട് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നില്ല. ഏഴകളുടെ ഏഴകള്‍ക്ക് മോചനം കിട്ടാവുന്ന ഏതോ ഒരു തരി എവിടെയോ കിടപ്പുണ്ടാകും എന്ന വിദൂരസ്വപ്നം എവിടെയോ ഉള്ളത് കൊണ്ടാണ് അതൊന്നും പൊളിച്ചെഴുതാത്തത്. എ കെ ജി സെന്റര്‍ എന്ന മിഥ്യ അവിടെ ധൂളിയാവുകയും സാക്ഷാല്‍ എ കെ ജി എന്ന സത്യം ഒരുനാള്‍ ഉയര്‍ത്തെഴുന്നേറ്റ് പാവങ്ങളുടെ പടത്തലവനായി ഏതോ സെതെല്‍മണ്ട് കൊട്ടാരത്തിലേക്ക് വീറോടെ കരങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന് തറ്റുടുത്ത് നില്‍ക്കേണ്ടതല്ലേ എന്ന് വെറുതേ ഒരു മോഹം. അത്രേയുള്ളൂ. കണ്ണടച്ച് തുറക്കും മുമ്പ് സംസ്ഥാനകമ്മിറ്റി ചേര്‍ന്നു പിരിയുന്ന പതിവിന് വിരുദ്ധമായി യോഗം രണ്ടു ദിവസം സമ്മേളിക്കുന്നു വെന്നത് തന്നെ മാറ്റം! പരേതനായ എറണാകുളത്തെ ദേശാഭിമാനിയുടെ ആഡിറ്റര്‍ എ എ മേനോനെക്കൊണ്ട് പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ഒട്ടാകെ ക്യാപ്റ്റന്‍ സ്വന്തം ഇഷ്ടക്കാരന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ എഴുതി അടിച്ചു മാറ്റിയാലും അത് ഉടന്‍ വീണ്ടെടുത്തു പാര്‍ട്ടിക്ക് കൈമാറണമെന്ന ആവശ്യവുമായി ദില്ലിയിലെ എകെജി ഭവനിലെ മുറിയില്‍ കാത്ത് നില്‍ക്കുന്ന ഒരു വി എസിനെ ആരും ഇനി ഭയപ്പെടണ്ട. അല്ലെങ്കില്‍ ജീവിതം കല്‍പ്പാന്തകാലം എന്നൊക്കെ പറയുംപോലെ ഒരു മിറക്കിളിലൂടെ വിഎസ് പൂര്‍ണ്ണ ആരോഗ്യവാനായി ഏതാനും മിനിട്ടുകള്‍ക്കെങ്കിലും ഉയിര്‍ ത്തെഴുന്നേല്‍ക്കണം.

അതിന് എന്നെങ്കിലും അര്‍ദ്ധരാത്രി സൂര്യന്‍ ഉദിച്ചിട്ടുണ്ടോ? ഇല്ലല്ലോ! ഞാന്‍ എഴുതിയത് മനസിലാകാത്തവര്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. പക്ഷെ അന്ന് അന്യായമായി അപഹരിക്കപ്പെട്ട പ്രമാണങ്ങള്‍ പാര്‍ട്ടിക്ക് മടക്കികിട്ടാന്‍ ധീരമായി പ്രവര്‍ ത്തിച്ച നേതാവ് ഇപ്പോഴും ജീവനോടെയുണ്ട് . കൂടുതല്‍ എഴുതുന്നില്ല. ഇത്തവണ രണ്ടു ദിവസത്തെ സംസ്ഥാനകമ്മിറ്റി യോഗം കഴിയുമ്പോള്‍ അണ്ടിപ്പരിപ്പിന്റെ വലിയ ടിന്നുകള്‍ കാലിയാകുകയും തകരപ്പാട്ടകളുടെ എണ്ണം വര്‍ദ്ധിക്കുയും ചെയ്യുമെന്നുമാത്രം. ഒരു തിരുത്തലുമില്ല. മെയ് വഴക്കം കൊണ്ട് കബളിപ്പിക്കലില്‍ മിടുമിടുക്കനാണ് സഖാവ് എം വി ഗോവിന്ദന്‍. തിരുത്തല്‍ മാമാങ്കം കട്ടയ്ക്ക് തീര്‍ത്തു കൊടുത്തു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തതെല്ലാം വീണ്ടും പകര്‍ത്തിവെച്ചു സായൂജ്യമടയുന്നു. ബഹുജന സംഘടനകളുടെ പേരെഴുതി വെച്ച ഒരു സുവിശേഷം കയ്യിലേന്തി തെറ്റ് തിരുത്തുന്നു!. . എല്ലാ ബഹുജനസംഘനകളും ശ്രദ്ധിക്കണം എന്നൊരു ഉപദേശവും. വോട്ടിന്റെ കണക്ക് പഴയ ഇഞ്ച് വടിപ്പോലെ പകര്‍ത്തിയാല്‍ പാര്‍ട്ടി രക്ഷപ്പെടുമെന്നാണോ. ഒറ്റ ഗഡു ക്ഷേമ പെന്‍ഷന്‍ കൊണ്ട് ഇന്ന് തെറ്റുതിരുത്തി കാണിച്ച എം വി ഗോവിന്ദന്റെ മായാജാലത്തിനെ എത്ര അനുമോദിച്ചാലും അധികമാവില്ല. എന്തായാലും ഒരു മനുഷ്യന്‍ ഒരു മാസം പട്ടിക്കൂട്ടില്‍ കഴിയുന്നതിന് 500 രൂപയല്ലേ വാങ്ങുന്നുള്ളൂ! എ കെ ജി സെന്ററില്‍ എകസാ ലോജിക്കിന്റെ മുദ്ര പതിക്കാന്‍ ചില്ലിക്കാശ് കൊടുക്കണ്ടല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (1 minute ago)

കേസ് രജിസ്റ്റർ ചെയ്തു  (10 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (38 minutes ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (58 minutes ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (58 minutes ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (1 hour ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (1 hour ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (9 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (9 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (12 hours ago)

Malayali Vartha Recommends