Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

തേന്‍ കെണിയൊരുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന കല്ലറ പാങ്ങോട് ഹണി ട്രാപ്പ് കേസിലെ ഏക പ്രതി അഞ്ചല്‍ അശ്വതി അച്ചുവിനെതിരെ വിവാഹം വാഗ്ദാനം നല്‍കി മദ്ധ്യവയസ്‌ക്കനില്‍ നിന്നും പണം തട്ടിയ കേസില്‍ റൂറല്‍ പൂവാര്‍ പോലീസ് കുറ്റപത്രം

07 AUGUST 2024 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..

ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും... മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം നടക്കും

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


തേന്‍ കെണിയൊരുക്കി കേരളാ പോലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന കല്ലറ പാങ്ങോട് ഹണി ട്രാപ്പ് കേസിലെ ഏക പ്രതി അഞ്ചല്‍ അശ്വതി അച്ചുവിനെതിരെ വിവാഹം വാഗ്ദാനം നല്‍കി മദ്ധ്യവയസ്‌ക്കനില്‍ നിന്നും പണം തട്ടിയ കേസില്‍ റൂറല്‍ പൂവാര്‍ പോലീസ് കുറ്റപത്രം



തേന്‍ കെണിയൊരുക്കി കേരളാ പോലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന കല്ലറ പാങ്ങോട് ഹണി ട്രാപ്പ് കേസിലെ ഏക പ്രതി അഞ്ചല്‍ അശ്വതി അച്ചുവിനെതിരെ വിവാഹം വാഗ്ദാനം നല്‍കി മദ്ധ്യവയസ്‌ക്കനില്‍ നിന്നും പണം തട്ടിയ കേസില്‍ റൂറല്‍ പൂവാര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം അംഗീകരിച്ച മജിസ്‌ട്രേട്ട് നിമ്മി നായര്‍ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 420 ( വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) ചുമത്തി കലണ്ടര്‍ കേസെടുത്തു. പ്രതിയെ 23 ന് ഹാജരാക്കാന്‍ പൂവാര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടു.
2023 മെയ് 3 നാണ് പൂവാര്‍ പോലീസ് അശ്വതി അച്ചുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്റെ പിടിയിലായത്. പൂവാര്‍ പാമ്പുകാല സ്വദേശിയായ 68 കാരനില്‍ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്.
വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി 68 കാരനില്‍ നിന്ന് തട്ടിയത്. ഈ പരാതിയില്‍ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ 'അശ്വതി അച്ചു' പിടിയിലാകുന്നത് ആദ്യമാണ്.

നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇത് ആദ്യമായിട്ടാണ് സാമ്പത്തിക തട്ടിപ്പില്‍ ആരോപണ വിധേയ അറസ്റ്റിലാവുന്നത്

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ തേന്‍ കെണിയില്‍ കുടുക്കിയ പാങ്ങോട് ഹണിട്രാപ്പ് കേസില്‍ അഞ്ചല്‍ അശ്വതി മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ തന്റെ ഭാഗം ന്യായീകരിക്കാനുള്ള തൊണ്ടി മുതലായി പെന്‍ഡ്രൈവ് 2021സെപ്റ്റംബര്‍ 27 ന് ഹാജരാക്കിരുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അബോര്‍ട്ട് ചെയ്യണമെന്ന വ്യാജേനയാണ് പണം തട്ടിയെടുക്കുന്നത്.
കൂട്ടുകാരിയായ ആശുപത്രി ജീവനക്കാരി വഴി സംഘടിപ്പിച്ച വ്യാജ പ്രെഗ്‌നന്‍സി പോസിറ്റീവ് റിസള്‍ട്ട് കിട്ടിയാണ് അബോര്‍ഷന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്.


അതേ സമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രതിയുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്ലാതിരുന്നിട്ടും അശ്വതിയെ അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് ഭയക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരിലും ഭരണ സിരാ കേന്ദ്ര ഉന്നതങ്ങളിലും അശ്വതിക്കുള്ള സ്വാധീനത്താല്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന ഭയമാണ് അറസ്റ്റില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന ആക്ഷേപമാണുയര്‍ന്നിരിക്കുന്നത്. അതേ സമയം തേന്‍ കെണിക്കാരിക്ക് ജാമ്യം ലഭിക്കാനാണ് സി ഡി ഫയല്‍ ഹാജരാക്കാതെ പോലീസ് ഒത്തു കളിക്കുന്നതെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
പെന്‍ ഡ്രൈവിലാക്കിയ ഓഡിയോ ക്ലിപ്പുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അശ്വതി ഹാജരാക്കിയിരുന്നു. പ്രതിയായ അഞ്ചല്‍ അശ്വതി മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് തന്റെ ഭാഗം ന്യായീകരിക്കാനുള്ള തൊണ്ടി മുതലായി പെന്‍ഡ്രൈവ് ഹാജരാക്കിയത്. ഹര്‍ജിയോടൊപ്പം അഡീഷണല്‍ ഡോക്യുമെന്റ് ആയി സെപ്റ്റംബര്‍ 27 നാണ് അശ്വതി പെന്‍ഡ്രൈവ് ഹാജരാക്കിയത്. പോലീസുദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും തന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെടാന്‍ പെന്‍ഡ്രൈവ് കോടതി പരിശോധിക്കണമെന്നും ബോധിപ്പിക്കുകയായിരുന്നു.
കേസ് ഡയറി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും 27 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ പാങ്ങോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര ഡി വൈ എസ് പിയോടാണ് കോടതി ഉത്തരവിട്ടത്. തന്നെ തേന്‍ കെണിയില്‍ കുടുക്കി പണം തട്ടിയെന്ന കൊല്ലം റൂറല്‍ പോലീസ് എസ്. ഐ. സുമേഷ് ലാലിന്റെ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്. കേരളാ പോലീസിലെ എസ് ഐ , സി ഐ റാങ്ക് തൊട്ട് ഉള്ള മേലാഫീസര്‍മാരെയാണ് അശ്വതി തേന്‍ കെണിയൊരുക്കി കുടുക്കി പണം തട്ടിയത്. മാനക്കേട് കരുതി പോലീസുദ്യോഗസ്ഥര്‍ പരാതിപ്പെടാന്‍ മടിച്ചു നില്‍ക്കുകയാണ്.
ഫേസ്ബുക്കില്‍ ഫോട്ടോകള്‍ വച്ച് '' അശ്വതി അരുണ്‍ അഭി '' എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരുമായി മെസഞ്ചര്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് ഉഭയസമ്മതത്തോടെ പോലീസുദ്യോഗസ്ഥരുമായി ലോഡ്ജ് മുറിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രെഗ്‌നന്‍സി ടെസ്റ്റ് കാര്‍ഡില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ഹാര്‍പിക് ഒഴിച്ച് ചുവപ്പ് നിറമാക്കി കാണിച്ച് ഗര്‍ഭിണിയായെന്ന് സ്ഥാപിക്കും. കൂടാതെ ഇരകളായ പോലീസ് ഏമാന്‍മാര്‍ക്ക് വിശ്വാസം വരുത്താന്‍ കൂട്ടുകാരി ലാബ് അസിസ്റ്റന്റായി ജോലി നോക്കുന്ന തലസ്ഥാനത്തെ കുമാരപുരം സ്വകാര്യ ആശുപത്രിയില്‍ യൂറിന്‍ ടെസ്റ്റ് നടത്തിയതായി വെളിപ്പെടുത്തി താന്‍ ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ സംഘടിപ്പിച്ച വ്യാജ പോസിറ്റീവ് റിസള്‍ട്ട് സര്‍ട്ടിക്കറ്റ് കാണിക്കുകയും അബോര്‍ഷന്റെ പേര് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതുമാണ് തേന്‍ കെണിക്കാരി അശ്വതിയുടെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യ പ്രവര്‍ത്തന രീതി). ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. കുടുംബ വഴക്കില്‍ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്ക് വരെയെത്തുകയും ചെയ്തു.
പാങ്ങോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പ് ക്രൈം കേസ് വാദിയായ ഇതേ എസ് ഐ തുമ്പ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കവേയാണ് ഇദ്ദേഹത്തിനെതിരെ അശ്വതി നല്‍കിയ പരാതിയില്‍ 2020 ല്‍ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് ബലാല്‍സംഗ കേസ് എടുത്തത്. തുടര്‍ന്ന് എസ് ഐയില്‍ നിന്ന് പണം വാങ്ങി കേസ് പരാതി പിന്‍വലിച്ചു. തങ്ങള്‍ സ്‌നേഹ ബന്ധത്തിലായിരുന്നെന്നും തെറ്റിദ്ധാരണ മൂലമാണ് കേസ് ഫയല്‍ ചെയ്യാനിടയായതെന്നും അതിനാല്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സുമേഷ് ലാലിനെതിരായ ബലാല്‍സംഗ എഫ് ഐ ആര്‍ ക്വാഷ് (റദ്ദാക്കുക) ചെയ്ത ഹൈക്കോടതി അശ്വതിക്കെതിരെ അന്വേഷണം നടത്താനും 2020 ല്‍ ഉത്തരവിട്ടു. അതേ സമയം അശ്വതിക്ക് ഉള്ള ഉന്നത സ്വാധീനത്താല്‍ യാതൊരന്വേഷണവും നടത്തിയില്ല. എന്നാല്‍ തുടര്‍ന്നും അശ്വതി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ പണം നല്‍കി. ഇതാവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് എസ് ഐയുടെ പരാതിയില്‍ കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 384 (ഭയപ്പെടുത്തിയുള്ള പണാപഹരണം) , 385 (ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിലേക്കായി ആള്‍ക്ക് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവയില്‍ 384 ജാമ്യമില്ലാ വകുപ്പാണ്.


ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ ഡോമും സംയുക്ത അന്വേഷണം നടത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും അശ്വതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പോലീസ് ആസ്ഥാനവും രഹസ്യാന്വേഷണം നടത്തി. അച്ചടക്ക സേനയായ പോലീസ് സേനക്ക് തന്നെ ആകെ മാനക്കേടായതിനെ തുടര്‍ന്ന് അശ്വതിയെ പൂട്ടാന്‍ പോലീസുദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എസ് ഐ സുമേഷ് ലാലിനെക്കൊണ്ട് പരാതി കൊടുപ്പിച്ച് ജാമ്യമില്ലാ കേസെടുത്തതാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പരാതിക്കാര്‍ എത്താത്തതും ഹണി ട്രാപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്തുന്നതില്‍ പോലീസിനെ കുഴയ്ക്കുന്നുണ്ട്. അതേ സമയം അശ്വതിയെ അറസ്റ്റ് ചെയ്താല്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി കിട്ടിയ പല പോലീസുദ്യോഗസ്ഥരുടെയും മുഖം മൂടി പുറത്ത് വരുമെന്നുള്ള ഭയത്താല്‍ അശ്വതിയെ അറസ്റ്റ് ചെയ്യാതെ പോലീസുദ്യോഗസ്ഥര്‍ തന്നെ സംരക്ഷിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അശ്വതി ഇനിയും വായ തുറന്നാല്‍ പലരും തലയില്‍ തോര്‍ത്തിട്ട് നടക്കേണ്ട ഗതി വരുമെന്നും പലരുടെയും തലകളുരുളുമെന്ന ഭയവും പോലീസ് സേനയുടെ തലപ്പത്തുള്ളവര്‍ക്കുണ്ട്

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (3 minutes ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (8 minutes ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (14 minutes ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (28 minutes ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (46 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (59 minutes ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (1 hour ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (1 hour ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (1 hour ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (1 hour ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (2 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (2 hours ago)

മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (2 hours ago)

ഉറൂസ് മഹോത്സവത്തിന് നാളെ തുടക്കം....  (3 hours ago)

Malayali Vartha Recommends