Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി കേരളത്തിന് സഹായം ഉറപ്പുനൽകിയതിന് പിന്നാലെ..സഹായം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു..മന്ത്രി റിയാസിനെതിരെയാണ് കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കിയിരിക്കുന്നത്...

13 AUGUST 2024 03:22 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി കേരളത്തിന് സഹായം ഉറപ്പുനൽകിയതിന് പിന്നാലെ സഹായം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു. യു. പിയിൽ ബി ജെ പിയുടെ മുഖ്യ ശത്രുവായ ഡോ. കഫീൽ ഖാനെ വയനാട്ടിലേക്ക് സ്വീകരിച്ച് ആനയിച്ച മന്ത്രി റിയാസിനെതിരെയാണ് കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കിയിരിക്കുന്നതെന്ന് ബി ജെ. പി. ഉന്നത വ്യത്തങ്ങൾ പറയുന്നു. ഡോ. ഖാൻ റിയാസിനെ കണ്ടത് കേന്ദ്ര സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്.ഗോരഖ് പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെത്തിച്ച് യുപി സര്‍ക്കാരിന്‍റെ കണ്ണിലെ കരടായി മാറിയ ആളാണ് ഡോ കഫീല്‍ ഖാന്‍.

 

സംഭവത്തില്‍ വീഴ്ചവരുത്തിയരുടെ പട്ടികയില്‍ പെട്ട് സര്‍ക്കാരിന്‍റെ പ്രതികാരത്തിനിരയായ കഫീൽ ഖാനെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് കഫീൽ ഖാൻ വയനാട്ടിലെത്തിയത്. അതും സർക്കാരിന്റെ അതിഥിയായി. വയനാടിന്‍റെ അതിജീവനത്തിന് ഒപ്പമുണ്ടാകുമെന്നും വയനാട്ടിലെ ക്യാന്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ തയ്യാറെന്നും ഡോ.കഫീൽ ഖാൻ മന്ത്രിയെ  അറിയിച്ചു.. ദുരിതബാധിതരുടെ പ്രത്യേകിച്ചും കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൗൺസിലിങ്ങ് സഹായം ഉൾപെടെ നൽകാനാണ് ഡോ.കഫീൽ ഖാൻ സന്നദ്ധത അറിയിച്ചത്. ദുരന്തമുഖത്ത് കേരളം പ്രകടിപ്പിച്ച ഐക്യം രാജ്യത്തിനാകെ മാതൃകയാണെന്നും ഡോ കഫീൽഖാൻമന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.

ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമാണ് കഫീൽ ഖാൻ വയനാട്ടിലെത്തിയത്.  വയനാട്ടിൽ മെഡിക്കല്‍ ക്യാമ്പ് സജ്ജമാക്കി ഇവിടെ തന്നെ തുടരാനാണ് കഫീള്‍ ഖാന്‍റെ തീരുമാനം.ഇതിനായി സംസ്ഥാന സര്‍ക്കാരിന്‍റേയും, എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ട്. ഇതിന് മുമ്പ് നിപ്പ വൈറസ് കേരളത്തെ കടന്നാക്രമിച്ച കാലത്താണ് ഡോ. കഫീൽഖാൻ കേരളത്തിൽ വാർത്തകളിൽ നിറഞ്ഞത്. അന്ന് നിപ്പ വൈറസ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കഫീൽ ഖാന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.  ഗോരഖ്പൂരിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നേരിട്ട് ഇടഞ്ഞ ഡോ. കഫീൽഖാനെ കേരളത്തിൽ കയറ്റേണ്ടെന്ന തീരുമാനമെടുത്തത് കേന്ദ്ര സർക്കാരാണ്. കേരള സർക്കാർ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനൊപ്പം നിന്നു എന്നതാണ് രസകരമായ കാര്യം.

 

ഉത്തർപ്രദേശിൽ 65 കുഞ്ഞുങ്ങൾ മരിച്ച ബി ആർ ഡി മെഡിക്കൽ കോളേജിൽ ഡോക്ടറായിരുന്നു അന്ന് ഖാൻ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നിപ്പ വൈറസ് ബാധിത പ്രദേശങ്ങളിലെത്തി  ചികിത്സ നടത്താൻ താത്പര്യമുണ്ടെന്ന്  ഡോ.ഖാൻ അറിയിച്ചത്.  അത് കേരളം സ്വാഗതം ചെയ്തു. യാത്രാ ടിക്കറ്റ് കേരള സർക്കാർ  അയച്ചു കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും  ആരോഗ്യ മന്ത്രിയും കെ.കെ. ഷൈലജയും  ഡോ. ഖാനെ നേരിട്ട്  അഭിനന്ദിക്കുകയും ചെയ്തു. ഒടുവിൽ തത്കാലം യാത്ര മാറ്റിവയ്ക്കാൻ ഡോക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിർദ്ദേശം നൽകുകയായിരുന്നു.  ഇതിനെതിരെ ഖാൻ രംഗത്തെത്തി.  സർക്കാർ ഇത്തരത്തിൽ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ലെന്നാണ് ഡോക്ടർ പ്രതികരിച്ചത്.

 

യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തുള്ള ഡോ.ഖാൻ എന്തിന് കേരളത്തിലെത്തുന്നു എന്ന ചിന്ത ബി ജെ പി കാർക്കിടയിലുണ്ടായിരുന്നു. ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നൊരു സംഘം സോക്ടർമാർ സ്ഥലം സന്ദർശിക്കുന്നതു കൊണ്ട് ഡോ.ഖാനോട് യാത്ര നീട്ടിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ഡോക്ടർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബി ജെ പിയുടെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്ന് ഡോ.ഖാൻ സംശയിച്ചു.  ഇക്കാലത്ത് ഒരു സോഷ്യലിസ്സായി ജീവിക്കാൻ പ്രയാസമാണെന്ന് ഡോ.ഖാൻ പറഞ്ഞതിന് പിന്നിൽ ഇതാണെന്ന് പറയുന്നുണ്ട്. ഏതായാലും കേരള സർക്കാരിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ കൃത്യമായി അറിയിച്ചിരുന്നു.

 

എല്ലാ ദിവസവും വൈകിട്ട് കേന്ദ്ര സർക്കാരിന് പ്രത്യേക ബുള്ളറ്റിൻ നൽകുമായിരുന്നു. ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ വരുന്നുണ്ടെന്ന വിവരം കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചപ്പോഴാണ് ഡോ.ഖാൻ വരുന്നുണ്ടെന്ന വിവരം കേരളം കേന്ദ്രത്തെ അറിയിച്ചത്. അപ്പോൾ അദ്ദേഹം വരേണ്ടതില്ലെന്ന കാര്യം കേന്ദ്രം അറിയിച്ചു. എന്തുകൊണ്ടാണെന്ന് മാത്രം കേന്ദ്രം വ്യക്തമാക്കിയില്ല. സംഭവത്തിൽ കേന്ദ്ര സർക്കാരിനെ തന്നെയാണ് ഡോ.ഖാൻ സംശയിച്ചത്.താൻ ഒരു സോഷ്യലിസ്റ്റ് ഡോക്ടറാണെന്ന് ഖാൻ ആവർത്തിക്കുന്നതും അതുകൊണ്ടാണ്. ഡോ.ഖാൻ കേരളത്തിലെത്തുന്ന വിവരം ബി ജെ പി കേരള നേത്യത്വവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞതിന് പിന്നാലെയാണ് ഡോക്ടറുടെ വാർത്ത പുറത്തുവന്നത്. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന പോലെ ഒരു  ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്.

 

കുടിവെള്ളം, താമസം, ആരോഗ്യം തുടങ്ങി 7 ഫോക്കസ് മേഖലയാണ് വയനാടിനാണ് താന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന്  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാടിനായി പൂര്‍ണ മെഡിക്കല്‍ കോളേജ് സജ്ജമാക്കുമെന്നും  ദുരന്തബാധിതര്‍ക്ക് കുടിവെള്ളം മുതല്‍ തെഴില്‍ വരെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. അനധികൃത കുടയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു- ഇതിന് മുമ്പും മന്ത്രി മുഹമ്മദ് റിയാസ് ഇത്തരം വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. അന്നൊക്കെ മുഖ്യമന്ത്രി ഇടപെട്ടാണ് റിയാസിനെ തിരുത്തിയത്. എന്നാലിപ്പോൾ മുഖ്യമന്ത്രി തിരുത്തും മുമ്പ് വിവരം ബി ജെ പി നേതൃത്വം അറിഞ്ഞു. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു.

 

അവര്‍ ആഗ്രഹിക്കുന്ന പോലെ  രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം, താമസം, ആരോഗ്യം തുടങ്ങി 7 ഫോക്കസ് മേഖലയാണ് വയനാടിനാണ് താന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന്  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാടിനായി പൂര്‍ണ മെഡിക്കല്‍ കോളേജ് സജ്ജമാക്കുമെന്നും  ദുരന്തബാധിതര്‍ക്ക് കുടിവെള്ളം മുതല്‍ തെഴില്‍ വരെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. അനധികൃത കുടയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ഇതിന് മുമ്പും കേന്ദ്ര  സർക്കാരിനെ പ്രകോപിപ്പിക്കുന്ന വിവാദങ്ങളിൽ മന്ത്രി റിയാസ് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ അന്നൊക്കെ മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ തിരുത്തിയിരുന്നു. എന്നാൽ ഇത്തവണ മുഖ്യമന്ത്രിക്ക് തിരുത്താൻ സാവകാശം ലഭിച്ചില്ല. അതിന് മുമ്പ് ഡോ. ഖാന്റെ വിവാദം ഡൽഹിയിൽ വരെയെത്തി. ബി ജെ പിയുടെ പ്രഖ്യാപിത ശത്രുവിനെ വയനാട്ടിൽ സ്വീകരിച്ചതിലൂടെ പ്രതിസന്ധിയിലായത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ്  ഭരിച്ചിട്ടും  യാതൊരു പ്രയോജനവും അദ്ദേഹത്തിന്  ലഭിക്കുന്നില്ല.

 

അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിക്കുന്നു,.  ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിക്കുന്നു.  കഴിഞ്ഞ കുറെ നാളുകളായി റിയാസ് റസ്റ്റ് ഹൗസ്, റോഡ് നിരീക്ഷണങ്ങൾ നടത്താറില്ല. ഫേസ്ബുക്ക്  ലൈവും കുറവാണ്.  പൊതുമരാമത്ത് വകുപ്പിൽ വേണ്ടത്ര സ്വാധീനം മന്ത്രിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുതുടങ്ങി. പഴയതിനേക്കാൾ ഭംഗിയായി പൊതുമരാമത്ത് വകുപ്പിൽ അഴിമതിയുടെ കളമൊരുങ്ങുന്നു.  ജി . സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് ഒട്ടുമുക്കാൽ  പേർക്കും  മന്ത്രിയെ ഭയമായിരുന്നു .  എന്നാൽ ഇന്ന് മന്ത്രി റിയാസിനെ ആരും ഗൗരവമായി എടുക്കുന്നില്ല.  ഇതിനിടയിലാണ് വീൺ വാക്കുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ.  മന്ത്രിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ബന്ധുത്വം കാരണം മന്ത്രിയെ  ഉദ്യോഗസ്ഥർക്ക് ഭയമാണ്. 

  പൊതുമരാമത്ത് വകുപ്പിനെതിരെ  നാടുനീളെ ആക്ഷേപങ്ങളാണ്. കേരളത്തിൽ എമ്പാടും റോഡ് പൊളിഞ്ഞു കിടക്കുന്നു. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറുന്നതിനിടയിലാണ് സാധാരണ റോഡുകൾ തകർന്നു തരിപ്പണമായത്. സാമ്പത്തിക ഞെരുക്കങ്ങളും റിയാസിൻ്റെ വകുപ്പിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ അവഗണന നേരിടുന്ന വകുപ്പുകളിൽ ഒന്നായി പൊതുമരാമത്ത് വകുപ്പ് മാറിയിരിക്കുന്നു.  ബാലഗോപാലിന് റിയാസിനെ ഭയമൊന്നുമില്ല. ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും ശത്രുവായതു  പോലെ പൊതുമരാമത്ത് വകുപ്പിനും ശത്രുവാകുന്നു. മുഹമ്മദ് റിയാസിന്  സ്ഥിരം  അബദ്ധം പറ്റാറുണ്ട്. അപ്പോഴെല്ലാം അമ്മാവനായ  മുഖ്യമന്ത്രി ഇടപെട്ട് റിയാസിനെ തിരുത്താറുണ്ട്.എന്നാൽ ഇത്തവണ   സമയം വൈകി.   അതിന്റെ ഫലം വയനാട്ടിലെ പാവങ്ങൾ അനുഭവിക്കുമോ എന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ  പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും  ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്..    ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മു ഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ്  ഹൗസിൽ  എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം എന്നിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി റിയാസ്  ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയത്.  

 

സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികൾ അടക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ലെന്നാണ്   മന്ത്രി മുഹമ്മദ് റിയാസ്  പറഞ്ഞത്.  ദേശീയപാതകളുടെ പരിപാലനവും നവീകരണവും ദേശീയപാതാ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.  അതിൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാൽ ഭരണഘടനാലംഘനമായി മാറും. റോഡ് നന്നാക്കാതിരുന്നാൽ ടോൾ കൊടുക്കരുത് എന്ന തരത്തിൽ ഒരു പ്രചരണത്തിന് സി പി എം ആലോചിച്ചിരുന്നു. നിധിൻ ഗഡ്ഗരിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും  മന്ത്രിയായിരുന്നെങ്കിൽ സി പി എം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുമായിരുന്നു.  മന്ത്രി റിയാസ് ടോൾ കൊടുക്കരുതെന്ന് ആഹ്വാനം നൽകാൻ തീരുമാനിച്ചിരുന്നു. 

 

എന്നാൽ പിണറായിയുടെ ഇടപെടൽ വഴി പൊതുമരാമത്ത് മന്ത്രി പിൻമാറിയെന്നാണ് വിവരം. എന്നാൽ ഗഡ്ഗരിക്കെതിരെ പ്രതികരിക്കാൻ മന്ത്രി റിയാസ് തയ്യാറായി. ഇതിന്റെ ഫലവും പിണറായി അനുഭവിച്ചു. എന്നാൽ ഡോ. കഫീൽഖാൻ തൊട്ടാൽ പൊള്ളുന്ന ചരക്കാണ്. യു.പി. എന്ന താമരയുടെ ഹ്യദയത്തിൽ കയറി കളിച്ചയാളെയാണ് മന്ത്രി മാലയിട്ട് സ്വീകരിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (18 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (30 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (47 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (55 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends