ഉമ്മന്‍ചാണ്ടിയുടെ ശൈലി മാറ്റണമെന്ന ആവശ്യവുമായി കെ.മുരളീധരന്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശൈലി മാറ്റണമെന്ന് കെ.മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയോട് കത്തിലൂടെയും രാഹുല്‍ഗാന്ധിയോട് നേരിട്ടുമാണ് മുരളി ഈ ആവശ്യം ഉന്നയിച്ചത്. മുരളീധരനും പത്മജ വേണുഗോപാലും ഒരുമിച്ചാണ് രാഹുല്‍ഗാന്ധിയെ കണ്ടത്.
സോളാര്‍ വിവാദവും സ്വര്‍ണക്കടത്തും പാര്‍ട്ടിയിലെ പടലപ്പിണക്കവും മന്ത്രിസഭയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയത്. സോണിയാ ഗാന്ധിക്ക് പുറമെ അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള ഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ക്കും മുരളി കത്ത് നല്‍കിയിട്ടുണ്ട്.
കെപിസിസി പ്രസിഡണ്ടിനേയും എംഎല്‍എമാരുടേയും വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രി മെച്ചപ്പെടുത്തണം. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയം ദൂരീകരിക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷിക്കുന്നതായും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുരളീധരന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha