സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളുടെയും അത്യാധുനിക ഫോണുകളുടെയും കടന്നുവരവ് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടാനും സ്വഭാവം വ്യത്യസ്‌തമാകാനും കാരണമായിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല.
നാലു കോടിയോളം മൊബൈല്‍ കണക്ഷനുകളാണ് സംസ്ഥാനത്തുള്ളത്. സൈബര്‍കുറ്റകൃത്യങ്ങള്‍ മിക്കതും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കൗമാരപ്രായക്കാരായ കുട്ടികളാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരകളായി മാറുന്നത്. എല്ലാ പ്രധാന പ്രദേശങ്ങളിലും ക്യാമറ സര്‍വലൈന്‍സ് സ്‌കീം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ് സൈബര്‍ കേസുകളില്‍ സംസ്ഥാനത്ത് കൂടുതലുള്ളത്. ഹൈടെക് രീതിയിലുള്ള മോഷണങ്ങള്‍ കുറവാണ്. മെയിലുകളും സൈറ്റുകളും ഹാക്ക് ചെയ്യുന്നത് അപൂര്‍വമായേ സംഭവിക്കുന്നുള്ളൂ.
എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും കംമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ്‌കണക്ഷനും നല്‍കാന്‍ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നുണ്ട്. 16,390 മൊബൈല്‍ ഫോണുകള്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ, അത് സേനയുടെ സ്‌ട്രെങ്‌ത് അനുസരിച്ച് പോരാ എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഓരോ മാസവും രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha