കഥയാകെ മാറി, ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ , സി.സി.ടി.വി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തിട്ടുണ്ട്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീധരന്‍നായരുടെ പരാതിയിലാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്നും എ.ജി കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത് അടക്കമുള്ള വിവരങ്ങളടങ്ങിയ കേസ് ഡയറി മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് സുപ്രധാന വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയാണ്. ശാസ്ത്രീയ പരിശോധനയുടെ ഫലം പുറത്തുവന്നാല്‍ ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ പരിശോധിക്കുന്നതിന് നല്‍കാമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
ശ്രീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ തയ്യാറാകണം. മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha