ഉമ്മന്‍ചാണ്ടി ചതിയനാണെന്ന് വി.എസ് അച്യുതാനന്ദന്‍ , അധികാരം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടണം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചതിയനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആ ചതിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തില്‍ വി.എസ് അച്യുതാനന്ദന്‍ പ്രതികരിക്കുകയായിരുന്നു.
ചോദ്യം ചെയ്തില്ലെന്ന ഭാവത്തിലായിരുന്നു മുഖ്യമന്ത്രി ഇത്രയും നാള്‍ നടന്നത്. അധികാരം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജനങ്ങളോട് സാഷ്ടാംഗം മാപ്പ് പറയണമെന്നും വി.എസ് പറഞ്ഞു.
https://www.facebook.com/Malayalivartha