സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കടുത്ത സാമ്പത്തിക നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ആറുവര്‍ഷത്തിനിടെ ട്രഷറി മൈനസിലെത്തി. വരുമാനം കൂട്ടുന്നതിന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുകയാണ്.
പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും ഉദ്യോഗസ്ഥരുടെ വിദേശയാത്രയും നിയന്ത്രിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്ന് ധനകാര്യ സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു.
എന്നാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ന്യായ വില കൂട്ടുന്ന വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം പെട്ടന്ന് നടപ്പാക്കിയാല്‍ ആക്ഷേപങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, വിഷയം വൈകീട്ട് ചേരുന്ന യുഡിഎഫ് യോഗവും ചര്‍ച്ച ചെയ്യും. ഇതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുള്ളൂ. സംസ്ഥാനത്ത് ചെലവ് 18% കൂടി. എന്നാല്‍ വരുമാനം കൂടിയില്ല. ബജറ്റ് കണക്കിനേക്കാള്‍ നാലുശതമാനത്തിന്റെ കുറവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha