സരിതയുടെ ക്രോസ് വിസ്താരത്തിനിടയില്‍ കമ്മീഷനും മുഖ്യമന്ത്രിയുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കം

സോളാര്‍ കമ്മീഷനില്‍ സരിതയുടെ ക്രോസ് വിസ്താരത്തിനിടയില്‍ കമ്മീഷനും മുഖ്യമന്ത്രിയുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കം. അഭിഭാഷകന്റെ ക്രോസ് വിസ്താരം അതിര് കടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ എവിഡന്‌സ് ആക്ട് പ്രകാരം ചോദ്യം ചോദിക്കാന്‍ ഇത് ക്രിമിനല്‍ കോടതിയല്ലെന്നും കമ്മീഷന്‍ ആന്‍ഡ് എന്‍ക്വയറീസ് ആക്ട് അനുവദിക്കുന്ന ചോദ്യങ്ങള്‍ മാത്രമെ ചോദിക്കാന്‍ പാടുള്ളുവെന്നും അഭിഭാഷകനെ ഓര്‍മിപ്പിച്ചു. അങ്ങനെ പറയാന്‍ കമ്മീഷന്‍ അധികാരമില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടന്നായിരുന്നു കമ്മീഷന്റെ മറുപടി. തന്നെ കമ്മീഷനും ഭീഷണിപ്പെടുത്തേണ്ടന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്തിരിച്ചടിച്ചു. എന്നാല്‍ സരിതയ്ക്ക് എന്തും പറയാന്‍ കമ്മീഷന്‍ അനുവാദം നല്‍കുകയാണെന്നും ഇത്തരത്തിലാണെങ്കില്‍ ക്രോസ് വിസ്താരം ഉപേക്ഷിക്കേണ്ടി വരുമെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി. 14 മണിക്കൂര്‍ കമ്മീഷന്‍ മുന്നില്‍ മുഖ്യമന്ത്രിയെ ഇരുത്തി തേജോവധം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രിയോട് അനാവശ്യ ചോദ്യം ചോദിച്ചവരെ വിലക്കിയില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും അനാവശ്യ ചോദ്യം ചോദിച്ചില്ലെന്നും 14 മണിക്കൂര്‍ ഇരുന്നത് വലിയ കാര്യമല്ലെന്നും കമ്മീഷന്റെ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഈ പരിഗണന കിട്ടിയില്ലന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരം അതിര് കടക്കുന്നുവെന്ന് സരിതയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കമ്മീഷന്‍ ഇടപെട്ടത്. സരിതയുടെ ഒരു പഴയ ഫോട്ടോ കാട്ടി ചോദ്യം ചോദിച്ചപ്പോള്‍ അത് സ്വീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. അങ്ങനെ മാധ്യമങ്ങളില രുന്ന എല്ലാം സ്വീകരിക്കാനാവില്ല. സരിതയുടെ ഭൂതകാലം സംബന്ധിച്ചോ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ചോ ഒരു ചോദ്യവും ചോദിക്കാന്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ മുന്നില്‍ എല്ലാവരും സാക്ഷികള്‍ മാത്രമാണെന്നും കമ്മീഷന്‍ അഭിഭാഷകനെ ഓര്‍മിപ്പിച്ചു. ഇതിനിടെ തന്നെ മനപ്പൂറം അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നതെന്നും കമ്മീഷനോടുള്ള ബഹുമാനം മൂലമാണ് ഇതുവരെ താന്പ്രതികരിക്കാത്തതെന്നും സരിതയും വ്യക്തമാക്കി. തിരുവവനന്തപുരത്തെ ക്രെഡിറ്റ് എന്ന സ്ഥാപനത്തില്‍ നന്ദിനി നായര്‍ എന്ന പേരില്‍ താല്‍ തട്ടിപ്പ് നടത്തിയെന്ന മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ആരോപണം സരിത നിഷേധിച്ചു. സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന പോലീസ് അസോസിയേഷന്റെ ആവശ്യവും കമ്മീഷന്‍ തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha