അപായ സൈറണ്‍ മുഴങ്ങി... അതിര്‍ത്തി ഗ്രാമങ്ങളില്‍ മുന്നറിയിപ്പ് ; ചണ്ഡിഗഡിലും കനത്ത ജാഗ്രത

അതിര്‍ത്തി ഗ്രാമങ്ങളില്‍ മുന്നറിയിപ്പ് നിലനില്‍ക്കെ ചണ്ഡിഗഡിലും കനത്ത ജാഗ്രത തുടരുന്നു. ഇന്നു രാവിലെ അപായ സൈറണ്‍ മുഴങ്ങി. എല്ലാ ആളുകളോടും വീട്ടില്‍ തന്നെ തുടരാനായി ആവശ്യപ്പെട്ടിട്ടുണ്ട്. ''ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യോമസേനാ സ്റ്റേഷനില്‍നിന്നു മുന്നറിയിപ്പ് ലഭിച്ചു. സൈറണുകള്‍ മുഴങ്ങുന്നു. എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരാനും ബാല്‍ക്കണികളില്‍ നിന്ന് അകന്നു നില്‍ക്കാനും നിര്‍ദേശിക്കുന്നു.'' ചണ്ഡീഗഡ് ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണ രേഖയ്ക്ക് (എല്‍ഒസി) സമീപം പാക്ക് സൈന്യം വെടിവയ്പ് പുനഃരാരംഭിച്ചിട്ടുണ്ടായിരുന്നു. ജമ്മു കശ്മീരിലെ കുപ്വാര, ഉറി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ് നടത്തിയത്.
അതേസമയം ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാ മേധാവിയുമായും മൂന്നു സേനാ മേധാവിമാരുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇതിനുശേഷം പ്രധാനമന്ത്രി, രാഷ്ട്രപതിയെ കണ്ടേക്കും.
https://www.facebook.com/Malayalivartha