ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു ഇന്ത്യ. ഒടുവിൽ അതിർത്തി കടന്ന് മിസൈൽ, ഡ്രോൺ ആക്രമങ്ങളുമായി പാകിസ്താൻ തിരിച്ചടിയ്ക്ക് മുതിർന്നു. എന്നാൽ ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം, അവയെല്ലാ തകർത്തെറിയാൻ രാജ്യത്തിനായി. അതിന് സഹായിച്ചതാകട്ടെ, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനവും.എന്താണ് സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് എന്ന ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം? അറിയാം...
വ്യോമസേനയിൽ സുദർശൻ ചക്ര എന്നറിയപ്പെടുന്ന എസ്-400 ട്രയംഫ്, ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. റഷ്യ നിർമ്മിച്ച് ഇന്ത്യയുടെ തന്ത്രപരമായ വ്യോമപ്രതിരോധ കമാൻഡുമായി സംയോജിപ്പിച്ചിരിക്കുന്നതാണ് ഇത്. സ്റ്റെൽത്ത് വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികൾ കണ്ടെത്താൻ എസ് 400 പ്രാപ്തമാണ്. 360 ഡിഗ്രിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന മൾട്ടി-ബാൻഡ് ഫേസ്ഡ് അറേ റഡാറുകളുടെ ഒരു ശൃംഖലയാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നത്.
കൂടാതെ 600 കിലോമീറ്റർ അകലെ നിന്ന് ഒരേസമയം 300 ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാൻ ഇതിന് കഴിയും.പാക് അതിര്‍ത്തിയുടെ സുരക്ഷയ്ക്കായാണ് വിന്യസിച്ചിരുന്നത്. ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭുജ് തുടങ്ങിയ സ്ഥലങ്ങളേ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. എന്നാൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍എസ്-400 നിഷ്പ്രഭമാക്കുകയായിരുന്നു. ഇന്ത്യ ഇതിന് സുദര്‍ശന്‍ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്. 15 ഇടത്താണ് പാകിസ്താൻ സൈനിക നീക്കം നടത്താൻ തീരുമാനിച്ചത്.
സൈനിക കേന്ദ്രങ്ങളെയും പാകിസ്താൻ ലക്ഷ്യം വച്ചു.അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തര്ലൈ, ഭുജ് എന്നിവടങ്ങളാണ് പാക് സൈന്യം ലക്ഷ്യം വച്ചത്. ‘ഇവയെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ തകർക്കുകയായിരുന്നു.
https://www.facebook.com/Malayalivartha