സങ്കടക്കാഴ്ചയായി... സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്‌നീഷ്യന്‍ കുഴഞ്ഞുവീണ് മരിച്ചു

ടെക്‌നീഷ്യന്‍ കുഴഞ്ഞുവീണ് മരിച്ചു. റാപ്പര്‍ വേടന്റെ സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെയാണ് ടെക്‌നീഷ്യന്‍ കുഴഞ്ഞുവീണ് മരിച്ചത്. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ നന്ദാവനത്തില്‍ താമസിക്കുന്ന കോരാളി ഇടയ്‌ക്കോട് ഇളയന്റവിളവീട്ടില്‍ ലിജു ഗോപിനാഥ്(42) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നു സംശയം.
ഇന്നലെ വൈകുന്നേരം 4.30-ഓടെ കിളിമാനൂരിനുസമീപം വെള്ളല്ലൂര്‍ ഊന്നന്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഊന്നന്‍കല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊന്നന്‍കല്ല് പാടശേഖരത്താണ് പരിപാടിക്കായി വേദി ഒരുക്കിയത്. വേദിയില്‍ ഒപ്പം രണ്ട് ടെക്‌നീഷ്യന്മാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് വൈദ്യുതാഘാതം അനുഭവപ്പെട്ടിരുന്നില്ല. കുഴഞ്ഞുവീണ ഉടന്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വക്കം കോടമ്പള്ളി തെക്കുവിളാകത്ത് ഗോപിനാഥന്റെ മകനാണ്. ഫോട്ടോഗ്രാഫര്‍ കൂടിയായ ലിജു വക്കം ആങ്ങാവിളയില്‍ പോപ്പിന്‍സ് എന്ന മൊമെന്റോ ഷോപ്പും നടത്തിവരുകയാണ്. ആതിരയാണ് ഭാര്യ. ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha