കടല്‍ കടന്നൊരു കനിവ്... ദുബായില്‍ അര്‍ധരാത്രിയില്‍ അപകടത്തില്‍പ്പെട്ടു മരണത്തോടു മല്ലിട്ട മലയാളി യുവാവിനു രക്ഷകനായത് ദിലീപ്

ദുബായില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്നു കിടന്ന ഡെലിവറി ബോയ് ആയ ഈ യുവാവിനെ രക്ഷിച്ചത് ജനപ്രിയ നടന്‍ ദിലീപ്.
അര്‍ധരാത്രി ഒരുമണിക്കായിരുന്നു അപകടം. ഗള്‍ഫ് ലൈറ്റ് കഫേറ്റീരിയയില്‍ ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ജാസിര്‍. ബൈക്കില്‍ സഞ്ചരിക്കവെ രാത്രി ഒരു മണിക്ക് ജാസിറിനെ ഇടിച്ച് വീഴ്ത്തി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ബൈക്ക് മുകളിലേക്ക് മറിഞ്ഞ് വീണതിനാല്‍ എഴുന്നേല്‍ക്കാന്‍ പറ്റാതിരുന്ന ജാസിറിനെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല.
ഈ സമയമാണ് വെളുത്ത ലാന്‍ഡ് ക്രൂസറില്‍ ദിലീപ് അതുവഴി എത്തിയത്. അപകടം കണ്ടു വണ്ടി നിര്‍ത്തിയ ദിലീപ് ജാസിറിനു മുന്നില്‍ എത്തുകയായിരുന്നു. തന്നെ രക്ഷിക്കാനെത്തിയതു ദിലീപ് ആണെന്ന് കണ്ട ജാസിര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.
ഏഷ്യാനെറ്റ് റേഡിയോ മീയിലാണ് തന്റെ അനുഭവം ഈ വടകര സ്വദേശി വെളിപ്പെടുത്തിയത്. സ്വപ്‌നമാണെന്നാണ് കരുതിയത്, മുന്നില്‍ നില്‍ക്കുന്നത് ദിലീപാണെന്നറിഞ്ഞതോടെ വേദന എല്ലാം ഇല്ലാതായി. ജാസിറിനെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചിട്ടാണ് ദിലീപ് മടങ്ങിയത്. ഇക്കാര്യം ശരിയാണെന്ന് ഏഷ്യാനെറ്റ് റേഡിയോ മീയിലൂടെ ദിലീപും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha