ഇടുക്കി കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന് സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് അന്തരിച്ചു....

ഇടുക്കി കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന് സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാളായി കിടപ്പിലായിരുന്നു ത്രേസ്യാമ്മ. ഇന്ന് വൈകുന്നേരം നാലു മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ ആണ് സംസ്കാരം നടക്കുക.
അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്. അമ്മയെും അച്ഛനെയും വീട്ടില്‍ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കില്‍ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. സാബുവിന്റെ അച്ഛനും വാര്‍ധക്യ സഹജമായ രോഗങ്ങളുളള ആളാണ് .
"
https://www.facebook.com/Malayalivartha


























