സംസ്ഥാനത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ തിരുവനന്തപുരത്തെത്തും... ജനുവരി രണ്ടിന് രാവിലെ സത്യപ്രതിജ്ഞ

സംസ്ഥാനത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ തിരുവനന്തപുരത്തെത്തും... ജനുവരി രണ്ടിന് രാവിലെ സത്യപ്രതിജ്ഞ.
ഹൈദരാബാദ് തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. സര്‍ക്കാര്‍, രാജ്ഭവന് പ്രതിനിധികള്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കും.
ജനുവരി രണ്ടിന് രാവിലെ 10 . 30 നാണ് സത്യപ്രതിജ്ഞ. കേരളത്തിലെ 23-ാമത് ഗവര്‍ണറായിരിക്കും ആര്‍ലേകര്‍.രാജ്ഭവന് ഓഡിറ്റോറിയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിങ്ങിനെ 400 പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഗോവ മുന്‍മന്ത്രിയും നിയമസഭാ മുന്‍ സ്പീക്കറുമാണ് ആര്‍ലേകര്‍. ബിജെപി രൂപം കൊണ്ട 1980 കള്‍ മുതല്‍ പാര്‍ട്ടിയുടെ ഭാഗഭാക്കായ ആര്‍ലേകര്‍ ഗോവയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
ചെറുപ്പം മുതലേ രാഷ്ട്രീയ സ്വയം സേവക സംഘവുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന്,ഗോവ സംസ്ഥാന പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്പ്പറേഷന് ചെയര്മാന്, ഭാരതീയ ജനതാ പാര്‍ട്ടി ദക്ഷിണ ഗോവ പ്രസിഡന്റ്, എന്നീ പദവികള്‍ അദ്ദേഹം വഹിക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























