പി എ അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം ഉടമയുടേത്? കടബാധ്യത ഉള്ളതായി പോലീസ്; സമീപവാസികൾ കഴിഞ്ഞ ദിവസം കണ്ടത്...

തിരുവനന്തപുരം പി എ അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം. പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയെന്നാണ് സംശയം. പി എ അസീസ് കോളേജിന്റെ ഹാളിലാണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം ആദ്യം കണ്ടെത്തുന്നത്. ഇത് കോളേജ് ഉടമയുടേത് ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കാരണം കാറും, മൊബൈൽ ഫോണുമെല്ലാം സമീപത്ത് നിന്ന് തന്നെ കിട്ടിയിരുന്നു. ഇതാണ് മൃതദേഹം കോളേജ് ഉടമയുടേത് ആകാമെന്ന നിഗമനത്തിലെത്തിയത്.
നെടുമങ്ങാട് മുല്ലശ്ശേരി വേങ്കോട് റോഡിലാണ് പി എ അസീസ് കോളേജ് സ്ഥിതിചെയ്യുന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഇവിടെ പണിനടക്കുന്ന കെട്ടിടം കൂടിയാണിത്. മൊബൈൽ ഫോൺ സമീപമുണ്ട്. കാർ പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന നിലയിലാണ്. ഇതാണ് ഉടമയെന്ന സംശയത്തിന് ബലമേകുന്നതെന്ന് പോലീസ് പറയുന്നു.
ഇദ്ദേഹത്തിന് കടബാധ്യത ഉള്ളതായി പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കടം കൊടുക്കാനുള്ളവർ ഇത് സംബന്ധമായി വന്നിരുന്നതായും, പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ചില്ലറ വിഷയങ്ങളൊക്കെ ഇതുമായി ബന്ധപ്പെട്ടുണ്ടായതായി സമീപ വാസികൾ പോലീസിന് മൊഴി നൽകി. ഇദ്ദേഹം ഇന്നലെ കോളേജ് പരിസരത്ത് ഉണ്ടായിരുന്നതായാണ് നാട്ടുകാർ എല്ലാം പറയുന്നത്. പണി നടക്കുന്ന കെട്ടിടത്തിലെ ഹാളിനുള്ളിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നെടുമങ്ങാട് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടം വാങ്ങിയവര്‍ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉള്‍പ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകള്‍ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കു ശേഷമെ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.
മൊബൈൽ ഫോണും, കാറും സമീപം കണ്ടെത്തിയതുകൊണ്ട് തന്നെ അതു ഉടമയുടെയും ആകാമെന്നു തന്നെയാണ് പോലീസ് ഇപ്പോൾ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























