ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ; കൂട്ടാളികളും ജയില്‍മോചിതരാകുമെന്ന് തീര്‍ച്ച...

സെന്‍ട്രല്‍ ജയിലിനുള്ളില്‍ ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് എന്തെല്ലാം സംവിധാനമാണ് പിണറായി വിജയന്റെ പാര്‍ട്ടിയും പോലീസും ജയില്‍ ജീവനക്കാരും ഒരുക്കിയിരിക്കുന്നത്. പ്രതികള്‍ക്ക് താമസിക്കാന്‍ ജയിലില്‍ പ്രത്യേകം മുറികള്‍, സ്വന്തമായി ഭക്ഷണമുണ്ടാക്കാന്‍ അടുക്കള, ദിവസവും ഇറച്ചിയും മീനും, കുപ്പിക്കണക്കിന് മദ്യം, സിഗരട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങി എ ക്ലാസ് സംവിധാനങ്ങളാണ് സിപിഎം ഒരുക്കിയിരിക്കുന്നത്. ടിപിയെ കൊല ചെയ്തതില്‍ സിപിഎമ്മിലെ സംസ്ഥാന നേതാക്കള്‍ക്കെല്ലാം പങ്കുണ്ടെന്ന് അരിയായാഹാരം കഴിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ജയില്‍ ഡിജിപി 30 ദിവസത്തേക്ക് പരോള്‍ അനുവധിച്ചതിനെതുടര്ന്ന് ശനിയാഴ്ച തവനൂര്‍ ജയിലില്‍നിന്നും കൊടി സുനി പുറത്തിറങ്ങിത് അതീവരഹസ്യമായാണ്. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്കിയ കത്ത് ജയില്‍ ഡി.ജി.പിക്ക് കൈമാറിയതോടെയാണ് കൊടുംക്രൂരനും സിപിഎമ്മിന്റെ പാര്‍ട്ടി ഗുണ്ടയുമായ കൊടി സുനിയെ ഒരു മാസത്തേക്ക് വിലസാന്‍ പുറത്തുവിട്ടിരിക്കുന്നത്.
ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, കൊടി സുനിക്ക് ഒരുമാസത്തെ പരോള്‍ നല്‍കിയത് അസാധാരണ നടപടിയെന്ന് കെകെ രമ എം എല്‍ എ പറയുന്നു. അമ്മയെ കാണാനാണെങ്കില്‍ 10 ദിവസം മതിയല്ലോ എന്തിനാണ് 30 ദിവസത്തെ പരോള്‍ എന്നാണ് രമയുടെ ചോദ്യം.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയവേ അക്രമമുണ്ടാക്കിയ കൊടി സുനിക്ക് ജയില്‍ സ്വന്തം വീടുപോലെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയിലിനുള്ളില്‍ കിരീടമില്ലാത്ത രാജാവാണ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മൂന്നാം പ്രതിയായ എന്‍.കെ സുനില്‍ കുമാര്‍ എന്ന കൊടി സുനി. ജയിലിനു പുറത്തെ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ച് മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഗുണ്ടയാണ് കൊടി സുനി. ഇപ്പോഴത്തെ പരോള്‍ ഇറക്കത്തിന് കൊടി സുനി എത്ര പേരെ കൊല്ലുമെന്ന് ഒരാള്‍ക്കും പറയാനാകില്ല.
ജയില്‍ കഴയുമ്പോള്‍ ക്വട്ടേഷനെ നിയന്ത്രിച്ച് സ്വര്‍ണക്കടത്തും ഭൂമി ഇടപാടുകളുമാണ്കൊടിയുടെ തൊഴില്‍. ജോലി ചെയ്യാതെതന്നെ ജയിലില്‍ കൊടി സുനിക്ക് ശംബളവും നല്‍കുന്നുണ്ട്. കൊടി സുനിക്കും സംഘത്തിനും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ പരോളില്‍ ഇളവ് ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ പരോളിനിടയിലാണ് ടിപി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജിനെ ലഹരിപാര്‍ട്ടി നടത്തിയതിനു പിടികൂടിയത്. ടിപി കേസിലെ പ്രതികള്‍ പരോളിലിറങ്ങി ക്രിമിനല്‍ കേസുകളിലും ഗൂഢാലോചനയിലും ഉള്‍പ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും പ്രതികള്‍ക്കെല്ലാം പരമാവധി പരോള്‍ നല്കി. ടിപി കേസിലെ പ്രതികളായ അനൂപിന് 175 ദിവസവും കിര്‍മാണി മനോജിന് 180 ദിവസവും, സിജിത്തിന് 255 ദിവസവും, റഫീഖ്170 ദിവസവും മനോജന് 257 ദിവസവും കെ.സി.രാമചന്ദ്രന്291, കുഞ്ഞനന്തന്327, ഷാഫി180, ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവും സുനില്‍കുമാറിന് 60 ദിവസവുമാണ് പരോള്‍ ലഭിച്ചത്. കൊറോണ പ്രമാണിച്ച് പ്രതികളെല്ലാം പാര്‍ട്ടി ഗ്രാമത്തില്‍ സഖാക്കള്‍ക്കൊപ്പം കുടിച്ചു കൂത്താടുകയായിരുന്നു. ടിപി കേസിലെ പ്രതികള്‍ക്ക് ഇതൊന്നും ബാധകമല്ല. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിനു തലേന്നും പിറ്റേന്നുമായി പരോളില്‍ ജയിലിനു പുറത്തുണ്ടായിരുന്നതു ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികളായിരുന്നു. കൊലപാതകം നടന്ന ദിവസം ടിപി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തുണ്ടായിരുന്നു. മൂന്നാം പ്രതി കൊടി സുനി പരോളിനു ശേഷം ജയിലില്‍ തിരിച്ചെത്തുന്നതു അന്നേ ദിവസം വൈകുന്നേരമായിരുന്നു.
ഒന്നാംപ്രതി എം.സി.അനൂപ് പിറ്റേന്നു രാവിലെ പരോളില്‍ പുറത്തിറങ്ങുകയും ചെയ്തു. ഷുഹൈബ് കണ്ണൂരില്‍ ആക്രമിക്കപ്പെടുന്ന ദിവസം വൈകിട്ടു നാലുമണി വരെ കൊടി സുനി പരോളിലായിരുന്നു. 2019 ല്‍ പരോളിനിടെ, കൈതേരി സ്വദേശിയായ യുവാവിനെ വയനാട്ടിലെ റിസോര്‍ട്ടില്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കൊടി സുനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരോളിലിറങ്ങി അറസ്റ്റിലായ സുനിക്കു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വലിയ സൗകര്യങ്ങളാണ് നല്‍കിയത്. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം നല്‍കിതിനു പുറമെ പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയെന്ന വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 വരെ രൂപ വരുമാനവും നല്‍കിയിരുന്നു. ഒരു ദിവസം പോലും കൊടി സുനി പണി ചെയ്യാന്‍ പുറത്തിറങ്ങിയിരുന്നില്ല.
https://www.facebook.com/Malayalivartha


























