രോഗിയുമായി പോയ ആംബുലന്‍സിനു തടസ്സം സൃഷ്ടിച്ച് സ്കൂട്ടര്‍ യാത്രികന്

രോഗിയുമായി പോയ ആംബുലന്‍സിനു തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സ്കൂട്ടര്‍ ആര്‍ടിഒ പിടിച്ചടുത്തു. ഒരുമണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പമുള്ളവരാണ് സ്കൂട്ടര്‍ യാത്രക്കാരന്റെ അപകടകരമായ യാത്രയുടെ വിഡിയോ ചിത്രീകരിച്ചത്.
ചെലവൂര്‍ സ്വദേശി സി.െക. ജസ്നാസാണ് സ്കൂട്ടര്‍ ഓടിച്ചത്. ഇന്നു രാവിലെ ഇയാളുടെ വീട്ടില്‍നിന്നാണ് ആര്‍ടിഒ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. ഇയാളോടു മൂന്നു മണിക്ക് ഹാജരാകാന്‍ അറിയിച്ചിട്ടുണ്ടെന്നും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി.എ. നസീര്‍ അറിയിച്ചു. ഇന്നലെ രാത്രി 8നു വയനാട്ടില്‍നിന്നു അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്കു വന്ന ആംബുലന്‍സിനു മുന്നില്‍ 9.15 ഓടെയാണു തടസ്സം സൃഷ്ടിച്ച് സ്കൂട്ടര്‍ 22 കിലോമീറ്ററിലധികം ഓടിയത്.
9.15ന് അടിവാരത്തുനിന്നു മുന്നില്‍ കയറിയ സ്കൂട്ടര്‍ കാരന്തൂര്‍ വരെ ആംബുലന്‍സിനു മുന്നില്‍ വഴി മാറാതെ ഓടി. സൈറണ്‍ മുഴക്കിയിട്ടും ഹോണ്‍ അടിച്ചിട്ടും സ്കൂട്ടര്‍ യാത്രക്കാരന് മാറിയില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.
സ്കൂട്ടര്‍ ഡ്രൈവര്‍ ഇടയ്ക്കു കൈ കൊണ്ടു ആംഗ്യം കാണിച്ചതായും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ഒടുവില്‍ കാരന്തൂര്‍ ജംക്ഷനില്‍ 11.10ന് എത്തിയപ്പോള്‍ റോഡില്‍ തിരക്കായി. ഇതിനിടയില്‍ ആംബുലന്‍സ് മെഡിക്കല്‍ കോളജ് റോഡിലേക്കു കയറി ബൈക്ക് യാത്രക്കാരനില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























