കണ്ണീര്‍ക്കാഴ്ചയായി... തിരുവനന്തപുരം നഗരത്തില്‍ ബൈക്ക് യാത്രികന് പ്രൈവറ്റ് ബസ്സിടിച്ച് മരിച്ചു

തിരുവനന്തപുരം നഗരത്തില്‍ ബൈക്ക് യാത്രികന് പ്രൈവറ്റ് ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയന്‍ ആയിരുന്നു.മോഡല്‍ സ്കൂള്‍ ജംഗ്ഷനില്‍ രാത്രി 7 മണിയോടെയായിരുന്നു അപകടം.
റെഡ് കളര്‍ ആക്ടീവ സ്കൂട്ടറില്‍ വന്ന ആളുടെ ദേഹത്ത് കൂടി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരന് തല്ഷണം മരണപ്പെടുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. എം എ ആര് എന്ന പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ അനീഷ് ഐ വി, കണ്ടക്ടര്‍ യഹിയ എന്നിവര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണുള്ളത്..
"
https://www.facebook.com/Malayalivartha


























