Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകമെന്ന് മന്ത്രി വീണാ ജോര്‍ജ്, പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; 6 ആശുപത്രികളില്‍ വിജയകരമായി ബേണ്‍സ് യൂണിറ്റുകള്‍

01 JANUARY 2025 09:36 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന് പിന്നിലെ പിടി മുറുക്കി കസ്റ്റംസ്

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുന്നതാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേര്‍ഡ് ഗൈഡ്ലൈന്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ബേണ്‍സ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തില്‍ നിന്നും രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങള്‍ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ബേണ്‍സ് യൂണിറ്റുകളുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടി ബേണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബേണ്‍സ് യൂണിറ്റുകള്‍ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസല്‍ 15 ദിവസത്തിനകം വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്ന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഏകീകൃത ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളേജുകളിലെ ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 20 ശതമാനം മുതല്‍ പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, വിവിധ മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, ബേണ്‍സ് യൂണിറ്റ് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (1 hour ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (1 hour ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (2 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (2 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (2 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (3 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (4 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (4 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (5 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (5 hours ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (5 hours ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (6 hours ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (7 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (7 hours ago)

Malayali Vartha Recommends