സ്‌കൂള്‍ ബസ് അപകടം അമിതവേഗതയും ഡ്രൈവറുടെ അസ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടര്‍ വാഹന വകുപ്പ്

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട സംഭവം അമിതവേഗതയും ഡ്രൈവറുടെ അസ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് ബസ് പരിശോധിച്ചശേഷം മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. വാഹനത്തിന്റെ ബ്രേക്കിന് തകരാറുണ്ടായിരുന്നില്ലെന്നും ബ്രേക്ക് പിടിച്ചപ്പോഴുള്ള ടയറിന്റെ പാട് അപകടം നടന്ന സ്ഥലത്തുണ്ടെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലും വാഹനം അമിതവേഗത്തിലാണെന്ന് തെളിയുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി ഡിസംബര്‍ 29ന് കഴിഞ്ഞതാണ്. പുതിയ നിര്‍ദേശപ്രകാരം ഇത് ഏപ്രില്‍ വരെ നീട്ടിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസും മോട്ടര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച നേദ്യയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
എന്നാല്‍ ബസ് അപകടത്തില്‍പ്പെട്ട സമയത്ത് ബസിന്റെ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെന്ന് സംശയം. അപകടമുണ്ടായ സമയത്ത് ബസ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ വാട്‌സാപ് ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവന്നു. ബസ് ഡ്രൈവര്‍ നിസാമുദീന്‍ വൈകിട്ട് ബുധനാഴ്ച വൈകിട്ട് 4.03ന് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വാഹനാപകടം ഉണ്ടായതും ഇതേ സമയത്താണെന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ താന്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ നിസാമുദീന്‍ പറഞ്ഞു. നേരത്തെ ഇട്ട സ്റ്റാറ്റസ് അപ്ലോഡാകാന്‍ വൈകിയതാകുമെന്നും നിസാമുദീന്‍ പറഞ്ഞു. അമിതവേഗത്തില്‍ വാഹനം ഓടിച്ചിട്ടില്ല. വളവെത്തുന്നതിനു മുന്‍പുതന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. പിന്നീടൊന്നും ചെയ്യാനായില്ല. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും നിസാമുദീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























