Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കുട്ടി സഖാക്കള്‍ പേടിക്കണം... ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം വിട്ടൊഴിഞ്ഞപ്പോള്‍ തിരിഞ്ഞ് നോക്കാതെ ആരും; പുതിയ ഗവര്‍ണര്‍ എത്തിയപ്പോള്‍ സ്വീകരിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും; കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

02 JANUARY 2025 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന് പിന്നിലെ പിടി മുറുക്കി കസ്റ്റംസ്

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം വിട്ടൊഴിഞ്ഞ് കേരളം വിട്ട് പോകുമ്പോള്‍ ഒരാളും തിരിഞ്ഞ് നേക്കിയില്ല. ആ ഒരു വേദനയോടെയാണ് ഖാന്‍ കേരളം വിട്ടത്. എല്ലാം വരുന്നയാള്‍ കാണുന്നു എന്ന ധ്വനിയോടെ. സര്‍ക്കാരുമായി തുടര്‍ച്ചയായി കലഹം കൂടിയ 5 സംഘര്‍ഷ വര്‍ഷങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്നു മടങ്ങിയത് അല്‍പം വേദനയോടെയാണ്.

എന്നും തുടര്‍ന്നിരുന്ന അകല്‍ച്ച അതേപടി നിലനിര്‍ത്തി മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലോ വിമാനത്താവളത്തിലോ അദ്ദേഹത്തെ യാത്രയാക്കാന്‍ എത്തിയില്ല. രാജ്ഭവനിലെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ഓരോ ജീവനക്കാരോടും പ്രത്യേകം യാത്ര പറഞ്ഞാണ് അദ്ദേഹം കാറില്‍ കയറിയത്. മുന്‍പ് പലകുറി കരിങ്കൊടി കാണിക്കുകയും തടയുകയും ചെയ്ത അതേവഴിയില്‍ കാത്തുനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ ഗവര്‍ണര്‍ക്കു കൈവീശി ടാറ്റ നല്‍കി. അതും മറ്റൊരു അടിയായി.

അതേസമയം പുതിയ ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ള വന്‍ പടയെത്തി. കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്റണി രാജു എം എല്‍ എ, എംപിമാരായ എ എ റഹീം, ശശി തരൂര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അതേസമയം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിരുന്നു. കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങള്‍ വകുപ്പുകളില്‍ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.

സര്‍ക്കാരുമായി തര്‍ക്കത്തിനില്ലെന്ന് നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞത് ആശ്വാസമാണ്. സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ നല്‍കാനോ വഴി കാട്ടാനോ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ സഹായിക്കാനാണ് താന്‍ വരുന്നതെന്നും ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷത്തിലേറെ സംസ്ഥാന സര്‍ക്കാരുമായി തുറന്ന പോര് നടത്തിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ നിന്നും പടിയിറങ്ങുന്നത്. പകരം കേരളത്തിന്റെ രാജ് ഭവനിലേക്കെത്തുന്നത് ആരിഫ് മുഹമ്മദ് ഖാനെക്കാളും വലിയ ബിജെപിക്കാരനാണ് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ബന്ധം അത്ര സുഖകരമാകില്ല എന്ന് തന്നെയാണ് ഏവരും കരുതുന്നത്. അടിയുറച്ച ബിജെപിക്കാരനും കറകളഞ്ഞ ആര്‍ എസ് എസുമാരനുമാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍. അതിനാല്‍ എസ്എഫ്‌ഐക്കാര്‍ പഴയത് പോലെ കളത്തിലിറങ്ങിയാല്‍ കളിമാറും.

വിവിധ പാര്‍ട്ടികളില്‍ മാറിമാറി പ്രവര്‍ത്തിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എങ്കില്‍, നാലു പതിറ്റാണ്ടിനടുത്ത് ബിജെപിയില്‍ മാത്രം പ്രവര്‍ത്തിച്ച പാരമ്പര്യം പേറുന്ന നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ബിജെപി രൂപീകരിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയിലേക്കെത്തിയ ആളാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. താഴേ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് നേതൃനിരയിലേക്കെത്തിയ ആര്‍ലേകര്‍ ബിജെപിയുടെയും ആര്‍എസ് എസിന്റെയും ദേശീയ നേതാക്കളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ പുലര്‍ത്തുന്നത്. ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായപ്പോള്‍ ആര്‍ലേക്കറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. ഏറ്റവും അവസാനഘട്ടത്തിലാണ് ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിച്ചത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി.

സംസ്ഥാന സര്‍ക്കാരുമായി ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിവെച്ച തുറന്ന പോര് ആര്‍ലേകര്‍ തുടരുമോ അതോ സമവായത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (1 hour ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (1 hour ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (2 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (2 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (2 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (3 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (4 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (4 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (5 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (5 hours ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (5 hours ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (6 hours ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (7 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (7 hours ago)

Malayali Vartha Recommends