ആ രീതി അപലപനീയം... ദിവ്യ ഉണ്ണിയെ ഫോക്കസ് ചെയ്ത് മറ്റ് നര്‍ത്തകിമാരെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യിപ്പിച്ച രീതി അപലപനീയമെന്ന് സംവിധായകന്‍; മൃദംഗ വിഷന്‍ പ്രൊപ്പറേറ്റര്‍ നികോഷ് എത്തിയില്ലെങ്കില്‍ കടുത്ത നടപടി

എല്ലാവര്‍ക്കും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളില്‍ നിന്നും പണപ്പിരിവ് നടത്തിയത്. എന്നാല്‍ അത് കിട്ടില്ലെന്ന് അറിഞ്ഞതോടെ പല നര്‍ത്തകിമാരുടെ രക്ഷിതാക്കളും രംഗത്തെത്തി. അതിനിടെ വിമര്‍ശനവുമായി സംവിധായകനും രംഗത്തെത്തി.
കലൂര്‍ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താത്കാലിക വേദിയില്‍നിന്നു വീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ. നിഷാദ്. അപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികളെന്ന് അദ്ദേഹം പറഞ്ഞു.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ നൃത്തത്തില്‍ ഒരാളേ ഫോക്കസ് ചെയ്ത് മറ്റ് നര്‍ത്തകിമാരെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യിപ്പിച്ച രീതിയേയും അദ്ദേഹം അപലപിച്ചു.
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എംഎല്‍എ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പക്ഷെ ചില ചോദ്യങ്ങള്‍ക്ക്, ഉത്തരം കിട്ടിയേ മതിയാവു... ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാര്‍ത്ഥത്തില്‍ 'മൃഗീയ നാടകം' ആയിരുന്നു എന്നുളളതിന്റെ വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹ നൃത്തത്തില്‍ ഒരാളേ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നര്‍ത്തകിമാരെ, സിനിമയിലെ നൃത്തരംഗത്ത് അവതരിപ്പിക്കുന്ന സംഘ നര്‍ത്തതകര്‍, അല്ലെങ്കില്‍ ഡാന്‍സേഴ്സ് (സിനിമാ ഭാഷയില്‍) ആയി പശ്ചാത്തലത്തില്‍ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്.
ഒരപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവെന്ററെ മാനേജേഴ്സുമാണ് പ്രധാന പ്രതികള്‍. അവരുടെ പേരുകള്‍ പുറത്ത് വിടണം. ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതു സമൂഹത്തിനുണ്ട്. ഒരു നര്‍ത്തകിയുടെ കൈയ്യില്‍ നിന്നും എത്ര രൂപ വാങ്ങി സംഘാടകര്‍ എന്ന കണക്കും പുറത്ത് വന്നു. അപ്പോള്‍, ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും സംവിധായകന്‍ പറഞ്ഞു.
അതേസമയം ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തിലെ പ്രധാന പ്രതി നികോഷ് കുമാര്‍ ഇന്ന് പൊലീസ് മുമ്പാകെ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്താനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദം എന്ന പേരില്‍ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാര്‍. ഇയാള്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമാ തോമസിന് പരിക്കേറ്റ കേസില്‍ മാത്രമല്ല സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും പിടിവീഴും. ഹാജരായില്ലെങ്കില്‍ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാര്‍ പറയുന്നത്. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 3.10 കോടി രൂപ ചിലവായി. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിയില്ല. 2900 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത്. അതിലാണ് സാരി നല്‍കിയത്. 1600 വേറെ വാങ്ങിയില്ല. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാള്‍ക്ക് വാഗ്ദാനം ചെയ്തത്. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറി. ജിഎസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് 3 കോടി 56 ലക്ഷം. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ് ടി കിഴിച്ച് ഒരാളില്‍ നിന്ന് 2900 വാങ്ങി അതില്‍ സാരിയുടെ 390 രൂപയും ഉള്‍പ്പെടുന്നു. ഇന്‍ഡിവിജ്വലായി ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് അതിനുള്ള പ്രോസസിംഗ് ടൈം.
എംഎല്‍എക്ക് സംഭവിച്ച അപകടത്തില്‍ ഖേദിക്കുന്നു. റെക്കോര്‍ഡ് പൂര്‍ത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഞങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും എത്തിയ ആളുകളാണ്. അവരെ മടക്കി അയക്കാന്‍ കഴിയില്ല. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് കുമാര്‍ പറയുന്നു.
അതേസമയം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. തലയ്‌ക്കേറ്റ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























