സന്ധ്യാ വിളക്കില്‍ നിന്ന് തീ പടര്‍ന്നു..... ആലപ്പുഴയില്‍ വീട് കത്തിനശിച്ചു..

സന്ധ്യാ വിളക്കില്‍ നിന്ന് തീ പടര്‍ന്നു. ആലപ്പുഴയില്‍ വീട് കത്തിനശിച്ചു. ഗ്യാസ് കുറ്റി മാറ്റാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടില്‍ രാജുവിന്റെ വീടാണ് തീപിടിച്ച് നശിച്ചത്. സംഭവത്തില്‍ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.
സന്ധ്യയ്ക്ക് വിളക്ക് കത്തിച്ച ശേഷം രാജു പടനിലത്തിനു പോയപ്പോഴാണ് തീപിടുത്തമുണ്ടായത്. തീ പിടിച്ച സമയത്ത് രാജുവിന്റെ ഭാര്യയും വീട്ടിലില്ലായിരുന്നു. ഷീറ്റ് മേഞ്ഞ വീട് പൂര്‍ണ്ണമായും കത്തിയതോടെ സാധന സാമഗ്രികളും മറ്റു രേഖകളും പൂര്‍ണ്ണമായും നശിച്ചു. വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും ഇത് പുറത്തേക്ക് മാറ്റാനായി കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
കായംകുളം, മാവേലിക്കര,അടൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.
"
https://www.facebook.com/Malayalivartha


























