സങ്കടക്കാഴ്ചയായി... സൗദിയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തില്‍ മരിച്ചു.... മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങി

സൗദിയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തില്‍ മരിച്ചു. തിരുവനന്തപുരം നഗരൂര്‍ പോസ്റ്റോഫിസ് പരിധിയിലെ കൊടുവഴന്നൂര്‍ സ്വദേശി ശശിധരന് ബിജു (53) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 165 കിലോമീറ്ററകലെ മറാത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
രാത്രി ഉറങ്ങാനായി കിടന്ന ബിജു രാവിലെ ജോലിക്ക് പോകാനായി എഴുന്നേല്‍ക്കാതായപ്പോള്‍ സഹതാമസക്കാര്‍ വിളിച്ചുണര്‍ത്താനായി ശ്രമിച്ചു. എങ്കിലും ചലനമറ്റ ശരീരം കണ്ട് കൂടെയുള്ളവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം. ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























