63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷനും ഫലപ്രഖ്യാപനത്തിനുമടക്കം ഓണ്‍ലൈന്‍ സൗകര്യമൊരുക്കി കൈറ്റ്

63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷനും ഫലപ്രഖ്യാപനത്തിനുമടക്കം ഓണ്‍ലൈന്‍ സൗകര്യമൊരുക്കി കൈറ്റ്. പോര്‍ട്ടല്‍ മുഖേനയായിരിക്കും ഇത്. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ ഇനങ്ങള്‍, മത്സരങ്ങള്‍ യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്കോര്‍ഷീറ്റ്, ടാബുലേഷന്‍ തയ്യാറാക്കല്‍, ലോവര്‍- ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയടക്കം പോര്‍ട്ടല്‍ വഴിയായിരിക്കും.
സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആര് കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കര്‍ വഴി ലഭ്യമാക്കാനും സൗകര്യമൊരുക്കുന്നതാണ്.
'ഉത്സവം' മൊബൈല്‍ ആപ്പ്മത്സര ഫലങ്ങള്‍, വേദികളിലും ഓഫീസുകളിലും പെട്ടെന്നെത്താനാവുന്ന മാപ്പുകള്‍, മത്സരങ്ങള്‍, തീരുന്ന സമയം എന്നിവ അറിയാന്‍ ' KITE Ulsavam'' എന്ന മൊബൈല്‍ ആപ്പും പുറത്തിറക്കുന്നതാണ്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ആപ്പ് പ്രകാശനം ചെയ്യും.
രചനാമത്സരങ്ങളില്‍ സമ്മാനാര്‍ഹമായ കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിംഗ് തുടങ്ങിയവ ഫലപ്രഖ്യാപനത്തിനുശേഷം സ്കൂള്‍ വിക്കിയില്‍ അപ്ലോഡ് ചെയ്യും.
അതേസമയം ക്യൂ ആര് കോഡ്വേദികള്, രജിസ്ട്രേഷന് കേന്ദ്രം, വാഹനപാര്‍ക്കിംഗ്, ഭക്ഷണശാല എന്നിവിടങ്ങളിലേക്ക് ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെ എത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി തയ്യാറാക്കിയ ക്യൂആര്‍ കോഡുകള്‍ മന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കി. നഗരത്തിന്റെ വിവിധയിടങ്ങളിലും ബസുകളിലും ഇവ പ്രദര്‍ശിപ്പിക്കും. ഇവ സ്കാന്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷനടക്കം ലഭിക്കും. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്ക്കുമടക്കം ഇത് വളരെ ഉപകാരപ്രദമാകും.
https://www.facebook.com/Malayalivartha


























