കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍...പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍...പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കാറിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹവും കണ്ടെത്തി. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്്. റബര്‍ മരങ്ങള്‍ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശവാസികളാണ് രാവിലെ കാര്‍ കാണുന്നത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലിയിലാണ്. കാര്‍ അബദ്ധത്തില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.എന്നാല്‍ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.
ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി. അധികം വീടുകളോ ആളുകളോ സമീപത്തില്ല. ശബ്ദം കേട്ടുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. കാറിനുള്ളിലെ മൃതദേഹം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണുള്ളത്.
കാറിന്റെ നമ്പര്‍ പ്ലേറ്റടക്കം കത്തി നശിച്ചിരിക്കുകയാണ്. കാര്‍ ആരുടേതാണെന്നും സംഭവിച്ചതെന്താണെന്നുമുള്ള കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.
"
https://www.facebook.com/Malayalivartha


























