Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നൃത്ത പരിപാടിയുടെ സംഘാടകനായ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

02 JANUARY 2025 10:05 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന് പിന്നിലെ പിടി മുറുക്കി കസ്റ്റംസ്

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ സ്്‌റ്റേജില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷന്‍. ചട്ടം ലംഘിച്ച് സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായി വേദി നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തിലാണ് നിഗോഷ് കുമാര്‍ കീഴടങ്ങിയത്.

പരിപാടി നടത്തിപ്പിന്റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒ മൊഴി നല്‍കിയിരുന്നു. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന പരാതി ഉയര്‍ന്നതോടെ ഇയാള്‍ക്കെതിരെ സാമ്പത്തിക വഞ്ചനാ കുറ്റവും ചുമത്തും. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകര്‍ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി.

പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായി. നടിയെ ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം സാമ്പത്തികാരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷന് കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പോലീസ് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ മൃതംഗനാദം എന്ന പേരില്‍ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാര്‍. ഇയാള്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഹാജരായില്ലെങ്കില്‍ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

 

നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പില്‍ വിശ്വാസ വഞ്ചനയ്ക്ക് പോലീസ് കേസെടുത്തിട്ടുമുണ്ട്. മൃദംഗവിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേയാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കിതരേയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ത്തേക്കും. നൃത്താധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരേ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (1 hour ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (1 hour ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (2 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (2 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (2 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (3 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (4 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (4 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (5 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (5 hours ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (5 hours ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (6 hours ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (7 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (7 hours ago)

Malayali Vartha Recommends