Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി; ആത്മഹത്യശ്രമം ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെ...

20 JANUARY 2025 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ സാഹിത്യോത്സവത്തിലൂടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സര്‍ഗാത്മകതയ്ക്കും ചിറകുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!

പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും... തിങ്കളാഴ്ചയോടെ തീരുമാനമെടുക്കുമെന്ന് ഹൈകോടതി

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു

കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. കൂടെയാരുമില്ലെന്നാണ് നിഗമനം. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം. 2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.

ഒന്നരവയസ്സുകാരനായ സ്വന്തം മകനെ കരിങ്കല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന സംഭവം അതീവ നടുക്കത്തോടെയാണ് കേരളം കേട്ടത്. ഒന്നര വയസ്സുകാരന്റെ കൊലയാളിയെ ശാസ്ത്രീയ വഴികളിലൂടെ കണ്ടെത്തിയ അന്വേഷണയാത്രയെക്കുറിച്ച് മുൻ എസ്പി PPസദാനന്ദൻ ഒരു മാധ്യമത്തോട് നടത്തിയ തുറന്ന് പറച്ചിൽ ഹൃദയം തകർക്കുന്നതാണ്. അച്ഛനും അമ്മയ്ക്കും നടുവിൽ കിടന്നുറങ്ങിയ ഒന്നരവയസ്സുകാരനെ നേരം പുലർന്നപ്പോൾ കാണാനില്ല! ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനു ശേഷം വീടിനടുത്തു കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ ആ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. 2020 ഫ്രെബ്രുവരി 17 ന് കണ്ണൂർ നഗരത്തിനടുത്തെ കടലോര ഗ്രാമത്തിലാണു സംഭവം.

 

കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയുടെയും  പ്രണവിന്റെയും  മകൻ വിയാനെയാണു കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വർഷം മുൻപു വിവാഹിതരായ പ്രണവിന്റെയും ശരണ്യയുടെയും ദാമ്പത്യത്തിൽ ചില പൊരുത്തക്കേടുകളുണ്ട്. ഭർത്താവുമായി പിണങ്ങി രണ്ടു വർഷത്തോളമായി ശരണ്യ കണ്ണൂർ തയ്യിലിലെ സ്വന്തം വീട്ടിലാണു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രണവ് അവിടെയെത്തി. രാത്രി ഇരുവരും കുഞ്ഞും ഒരു മുറിയിലാണു കിടന്നത്.

മുറിയിലെ ചൂട് സഹിക്കാനാകാതെ ശരണ്യ പുലർച്ചെ എപ്പോഴോ എഴുന്നേറ്റു ഹാളിൽ പോയി കിടന്നു. രാവിലെ മുറിയിൽ വന്നു നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ല! ഇത്രയും നാൾ ഭാര്യയുമായി അകന്നു കഴിഞ്ഞ പ്രണവ് അവിടെ എത്തിയത് പ്രശ്നങ്ങൾ പറഞ്ഞുതീർത്തു ഒരുമിച്ചു കഴിയാനുള്ള താൽപര്യം അറിയിച്ചാണ്. ഇതിനിടെ ചോദ്യം ചെയ്യുന്നതിനിടയിൽ ശരണ്യയുടെ മൊബൈൽ ഫോൺ പല വട്ടം റിങ് ചെയ്തു. പൊലീസ് ആ ഫോൺ വാങ്ങി പരിശോധിച്ചു. ഒരേ നമ്പറിൽ നിന്ന് 17 മിസ്ഡ് കോളുകൾ! കുഞ്ഞിനെ ഇല്ലാതാക്കിയാൽ ആർക്കാണു ഗുണം. പ്രണവിനോ ശരണ്യയ്ക്കോ?

ആ ചോദ്യത്തിന്റെ ഉത്തരം തേടിയാണ് രണ്ടു പേരുടെയും ഫോൺ വിളി രേഖകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ശരണ്യയുടെ ഫോണിലേക്കു വന്ന വിളികളും സംശയം ജനിപ്പിച്ചു. പ്രണവിന്റെ ഫോൺ വിളി രേഖകളിൽ സംശയിക്കത്തക്കവിധം ഒന്നുമില്ല. പക്ഷേ ശരണ്യയുടെ ഫോണിൽ നിന്ന് ദിവസവും രാത്രി വൈകി ഒരേ നമ്പറിലേക്ക് ഒട്ടേറെ വിളികൾ, ചാറ്റുകൾ. ചോദ്യം ചെയ്യുന്നതിനിടെ വന്ന 17 വിളികളും അതേ നമ്പറിൽ നിന്നു തന്നെ. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വാരം സ്വദേശി നിതിൻ (28). രണ്ടു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണ്. ശരണ്യയുടെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണു നിതിന്റെ വീട്. ചില ദിവസങ്ങളിൽ രാത്രിയിൽ ശരണ്യയുമായുള്ള ഫോൺ സംഭാഷണം അവസാനിച്ച് അര മണിക്കൂറിനുള്ളിൽ നിതിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ശരണ്യയുടെ വീടിന്റെ പരിസരത്തെത്തുന്നു.

കുഞ്ഞിന്റെ മ‍ൃതദേഹം കണ്ടെത്തിയ സ്ഥലം വീണ്ടും വിശദമായി പരിശോധിച്ചു. കടൽഭിത്തിയിൽ നിന്ന് അൽപം അകലെയുള്ള പാറക്കെട്ടിലാണ് മ‍ൃതദേഹം കണ്ടെത്തിയത്. അങ്ങോട്ടു നടന്നു പോകേണ്ടതു കടൽവെള്ളം കയറിയിറങ്ങുന്ന വഴിയിലൂടെയാണ്. കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ശരീരത്തിൽ മുട്ടിനു താഴേക്കുള്ള ഭാഗത്തോ കടലുപ്പ് പുരണ്ടിട്ടുണ്ടാകാം. രാത്രിയോടെ ഫൊറൻസിക് ലാബിൽ നിന്ന് അനൗദ്യോഗികമായി വിവരമെത്തി–ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ളത് ശരണ്യയുടെ വസ്ത്രത്തിൽ മാത്രം! പിന്നിട് അന്നു പുലർച്ചെ എന്തിനാണു കുഞ്ഞുമായി കടൽത്തീരത്തേക്കു പോയത്’’? എന്ന ചോദ്യത്തിൽ ശരണ്യ ഒരു നിമിഷം ഞെട്ടി. വസ്ത്രത്തിൽ കടൽവെള്ളം പുരണ്ടിട്ടുണ്ടായിരുന്നുവെന്നു കൂടി ഞാൻ പറഞ്ഞതോടെ മറ്റു പ്രതിരോധങ്ങളൊന്നുമില്ലാതെ ശരണ്യ പറഞ്ഞു തുടങ്ങി.


ഭർത്താവ് ഗൾഫിലായിരുന്ന സമയത്താണു ഫെയ്സ്ബുക് വഴി നിതിനുമായി അടുപ്പം തുടങ്ങുന്നത്. അതിനു മുൻപേ തന്നെ ഭർത്താവുമായി അകന്നിരുന്നു. നിതിൻ പലപ്പോഴും ശരണ്യയുടെ വീട്ടിലെത്തി. അയാളുമൊത്തൊരു ജീവിതം ശരണ്യ കൊതിച്ചിരുന്നു. ഇതിനിടെ നിതിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായും ശരണ്യ അറിഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നു നിതിൻ പറഞ്ഞു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും മകനുമായി അകന്നു കഴിയുന്ന പ്രണവിന്റെ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. അങ്ങനെ ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാം. 16ന് രാത്രി മൂന്നു പേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു. പുലർച്ചെ മൂന്നിന് കുഞ്ഞ് എഴുന്നേറ്റു കരഞ്ഞപ്പോൾ പാലു നൽകി. അതിനു ശേഷം ശരണ്യ എഴുന്നേറ്റ് ഹാളിലെത്തി. ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്ന ശേഷം കുഞ്ഞിനെയെടുത്തു പിൻവാതിൽ തുറന്നു പുറത്തേക്ക്. 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി.കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.തിരിച്ചു വീട്ടിലെത്തി പിൻവാതിൽ വഴി അകത്തു കയറി ഹാളിലെത്തി കിടന്നുറങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (7 minutes ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (14 minutes ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (18 minutes ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (33 minutes ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (43 minutes ago)

തലയോട്ടിക്ക് പരിക്കേറ്റു  (53 minutes ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (59 minutes ago)

ഇന്നും പരിശോധന നടത്തും  (1 hour ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (1 hour ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (1 hour ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (1 hour ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (1 hour ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (1 hour ago)

Malayali Vartha Recommends